മലയാളികളിൽ വാഹന ഭ്രമം കൂടുന്നുവെന്ന് പഠനങ്ങൾ.
കഴിഞ്ഞയാഴ്ച കേരളത്തിൽ യാത്ര ചെയ്തപ്പോൾ അത് ബോധ്യമായി .
ബസ്സുകളിൽ തീരെ ആളില്ല .
മുൻപ് തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങിയാൽ മിക്കവാറും എല്ലാവരും ട്രാൻസ്പോർട്ട് ബസ്സിൽ ആണ് ബാക്കിയാത്ര ......
എന്നാലിന്ന് ട്രെയിൻ വരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ കാറുകളുടെ നീണ്ട നിരയാണ്.
അതുണ്ടാക്കുന്ന ഗതാഗത കുരുക്ക് വേറെ .........
മലയാളി ഈ ഭ്രമം കുറക്കേണ്ടിയിരിക്കുന്നു ......
നമ്മുടെ നാളേക്കുവേണ്ടി ......
ലോകത്തിനു പലതിലും മാതൃക ആകാൻ കഴിഞ്ഞ മലയാളിക്ക് അതിനു കഴിയും ......
നാം നമ്മുടെ മഹനീയത നമ്മുടെ നാളേക്കുവേണ്ടി കാർബണ്‍ വ്യാപനം കുറക്കാൻ വേണ്ടി ഉപയോഗിക്കണം ..
പൊതുഗതാഗതസംവിധാനം പരമാവതി പ്രയോജനപെടുത്തണം ....
അതുവഴി കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ നമുക്കും ഒരു കൈതാങ്ങാകാം ......