കേരളത്തില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കണം.
കേരളത്തില്‍ ഇന്ന് കെട്ടിട നിര്‍മാണം സമ്പന്നത അറിയിക്കുന്നതിനുള്ള ഒന്നായി മാറിയിരിക്കുന്നു.എന്നാല്‍ ഇത് പ്രകൃതി ചൂഷണവും പരിസ്ഥിതി നശീകരണവും കൂടുന്നതിന് കാരണമായിട്ടുണ്ട്.പ്രകൃതി വിഭവങ്ങളായ തടിയും മണലും കുറച്ചുപ്പേര്‍ക്കായി വലിയ അളവില്‍ ചൂഷണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.പ്രകൃതി വിഭവങ്ങള്‍ എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് കേരളത്തില്‍ പതിനഞ്ച് ലക്ഷത്തിലധികം വീടുകള്‍ ആള്‍ താമസം ഇല്ലാതെ അടച്ചിട്ടിരിക്കുന്നു എന്നാണ്.ഇതില്‍ നിന്നും മനസ്സിലാവുന്ന വസ്തുത കേരളത്തിലെ ഭവന നിര്‍മ്മാണങ്ങളില്‍ അധികവും താമസിക്കുന്നതിനല്ല എന്നാണ്.അതിനാല്‍ പ്രകൃതി ചൂഷണം കുറയ്ക്കുന്നതിനായി എങ്കിലും കേരളത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം അത്യാവശ്യമായിരിക്കുന്നു.ഒരു കുടുംബത്തിനു നിര്‍മ്മിക്കാവുന്ന വീടിന് പരമാവധി വലിപ്പം എങ്കിലും നിശ്ചയിക്കണം.അല്ലാത്തപക്ഷം കേരളം ജീവിക്കുന്നതിന് വരും കാലങ്ങളില്‍ ഭീഷണി ആകും .......നാശത്തിനുള്ള പലതിനും വിദേശത്തേക്ക് നോക്കുന്ന മലയാളി ഇക്കാര്യത്തില്‍ വിദേശ മാതൃകകള്‍ അനുകരിച്ചാല്‍ നന്നായിരിക്കും.......
No comments:
Post a Comment