Pages

Saturday, 8 February 2014

വരാൻ പോകുന്ന വരൾച്ച മലയാളിയുടെ മനം മാറ്റട്ടെ .

   വരാൻ പോകുന്ന നാളുകൾ കേരളത്തിന്  വരൾച്ചയുടെ നാളുകളാണെന്ന്  വിദഗ്ദ്ധർ പറയുന്നു . കാലാവസ്ഥാ വ്യതിയാനം  സംബന്ധിച്ച്  നടത്തിയ പഠനങ്ങൾ കേരളക്കരയിൽ വൻ വരൾച്ച പ്രവചിക്കുന്നു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ലോകം മുഴുവൻ ഭയത്തോടെ നോക്കിയപ്പോഴും നാം മലയാളികൾ അതിനെ ഗൗരവത്തോടെ കണ്ടുവോ എന്ന് സംശയിക്കണം. മലയാളിയുടെ സ്വാർത്ഥത അവന്റെ എല്ലാത്തിലും എന്നപോലെ ഇക്കാര്യത്തിലും മുന്നിലുണ്ടായി.പക്ഷെ ഇപ്പോഴുള്ളത് കൊടുംകാറ്റിനുമുമ്പുള്ള ശാന്തതയാണെന്ന്  അവൻ ഇനിയും തിരിഞ്ഞിട്ടില്ല. അല്ലെങ്കിൽ  അവന്റെ സ്വതസിദ്ധമായ അഹങ്കാരം അവനെ മത്ത് പിടിപ്പിച്ചിരിക്കുന്നു . ഇത്രയും പറഞ്ഞത്  മലയാളി ഇനിയും മാറുമെന്ന പ്രതീക്ഷയോടെയല്ല ..


എന്താണ്  കടുത്ത വരൾച്ചക്ക്  കാരണം ആകുക എന്ന്  ചിന്തിച്ചിട്ടുണ്ടോ ? കഴിഞ്ഞ മഴയിൽ ലഭിച്ച വെള്ളം മുഴുവനും ഒഴുക്കി കളഞ്ഞു മലയാളി.ജല സംഭരണവും ജല സമ്പാധനവും  മലയാളി ശീലിചിട്ടില്ലെന്നു തോന്നുന്നു.മാത്രവുമല്ല വെള്ളം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്നതും നാം തന്നെ.മഴവെള്ള സംഭരണവും മറ്റും ഏറ്റവും കൂടുതൽ പഠന വിഷയമാക്കിയിട്ടുള്ള നാം നമ്മുടെ അറിവ്  പ്രവർത്തനത്തിൽ വരുത്തുവാൻ മടികാണിക്കുന്നു.ഏറ്റവും വലിയ പ്രകൃതിജന്യ ജല സംഭരണിയായ നമ്മുടെ കാടുകൾക്ക് നാം അർഹിക്കുന്ന പ്രാധാന്യം നല്കുന്നുണ്ടോ? കേരളത്തിലെ കാടുകൾ സംരക്ഷിക്കുന്നതിന്  ആദ്യം ചെയ്യേണ്ടത് പശ്ചിമഘട്ടം സംരക്ഷിക്കുകയാണ്.എന്നാൽ ഇന്ന് പശ്ചിമഘട്ടം എന്ന് കേൾക്കുമ്പോൾ തന്നെ ജനം ആക്രമണകാരിയാവുന്ന അവസ്ഥയാണ് കേരളത്തിൽ.ഈ അവസ്ഥ സൃഷ്ടിച്ചതിന്  കേരളത്തിലെ പ്രമുഖ മുഖ്യധാരാ രാഷ്ട്രീയകാർക്ക് ചെറുതല്ലാത്ത പങ്കുണ്ട്.ഇനിയെങ്കിലും മലയാളി മാറേണ്ടിയിരിക്കുന്നു.ഭാവിക്കുവേണ്ടി.അല്ലാത്ത പക്ഷം അതിന്   നാം കനത്ത വില നൽകേണ്ടിവരും .

ഈ വരൾച്ച കണ്ടെങ്കിലും മലയാളിയുടെ മനം മാറട്ടെ...

പെയ്യുന്ന മഴവെള്ളം വീഴുന്നിടത്ത് തന്നെ താഴാനുള്ള സാഹചര്യം കേരളക്കരയിൽ ഉണ്ടാകട്ടെ...





No comments:

Post a Comment