അനന്തപുരിയുടെ കാലാവസ്ഥയിൽ മൂക്കുന്നിമലയുടെ പങ്ക്
കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ മൂക്കുന്നിമലക്ക് വ്യക്തമായ പങ്കുണ്ട് . പ്രത്യേകിച്ച് തലസ്ഥാന നഗരത്തിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ. അറബിക്കടലിനും മൂക്കുന്നിമലക്കും ഇടയിലാണ് നഗരം.
നാലോളം ചെറിയ തോടുകൾ മൂക്കുന്നിമലയിൽ നിന്നും ഉൽഭവിച്ചിരുന്നു.
1100 മീറ്ററോളം ഉയരം ഉണ്ടായിരുന്ന മല ഇന്ന് ഖനന മാഫിയയുടെ കൈയ്യിലാണ്.മൂന്നിലൊന്നോളം മല മാഫിയാകൾ വിഴുങ്ങിക്കഴിഞ്ഞു.
ഇത് നഗരത്തിൽ വരുത്തുന്ന മാറ്റം നാളെയുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം.
മരുന്നുമായി ഹനുമാൻ ലങ്കയിലേക്ക് കൊണ്ടുപോയ മലയുടെ മുക്ക് ഇടിഞ്ഞതാണ് മൂക്കുന്നിമല എന്നാണ് ഐതീഹ്യം....
എന്തായാലും ഈ മലയും വരും നാളുകളിൽ ഒർമ്മയാവുന്ന നിലയിലാണ്.
മരങ്ങൾ നമുക്ക് വച്ച് പിടിപ്പിക്കാം..
എന്നാൽ കുന്നുകൾ മലകൾ നട്ട് പിടിപ്പിക്കാൻ ആവില്ല എന്ന സത്യം ഇവിടെയും വിസ്മരിക്കപ്പെടുന്നു...........
സത്യം.
ReplyDeleteNobody is here to hear....
ReplyDeleteഎനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതിയുള്ള ചില ബുദ്ധിശൂന്യരും 5 ഹെക്ടര്‍ വരെയുള്ള കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തതും നമ്മള്‍ കണ്ടു. ഈ മാഫിയകളെ പണത്തിന് വേണ്ടി സഹായിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ എന്ത് പേരിട്ട് വിളിക്കണം. മലകള്‍ മുളച്ചു വരുമെന്നാണോ ഈ മൂഢന്മാര്‍ കരുതുന്നത്.
ReplyDeleteBut all cries goes to duffs ear....
ReplyDelete