Pages

Tuesday, 7 July 2015

അട്ടപ്പാടിയിൽ സംഭവിക്കുന്നത്





കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു മല മേഖല എന്നതിനപ്പുറം അട്ടപ്പാടിയെ അറിയേണ്ടതുണ്ട് .

750 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുടെ ഒരു കൂട്ടം ആണ് അട്ടപ്പാടി . 

ഏകദേശം 1000 ൽ അധികം ചെറുതും വലുതുമായ കുന്നുകൾ ...

മഴനിഴൽ പ്രദേശമായ മുള്ളിയും ഷോളയൂരും  മഴക്കാടുകളായ സൈലന്റ് വാലിയും ഉൾപ്പെടുന്നതാണ് അട്ടപ്പാടി ..

ഏകദേശം 750 ചതുരശ്ര കിലോമീറ്റർ ഉള്ള അട്ടപ്പാടി ബ്ലോക്കിൽ 300 ചതുരശ്ര കിലോമീറ്ററും വനമാണ്.

 ഇരുളർ , കുറുംമ്പർ , മുഡുഗർ എന്നീ വനവാസി വിഭാഗങ്ങളാണ് പ്രധാന ഗോത്ര വർഗക്കാർ .

ഇന്ന് വനവാസികളെക്കാൾ കൂടുതൽ വന്ന വാസികൾ ആണെന്നുപറയാം .

മണ്ണിൽ സ്വർണ്ണം ഉണ്ടെന്നും പറയുന്നുണ്ട് .

2000 ൽ 120 ഓളം ഊരുകൾ ഉണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 2015 ൽ 195 ഓളം ഊരുകൾ ഉള്ളതായി കണക്കാക്കുന്നു.

കുടുംബങ്ങൾ കൂടുന്നതിനനുസരിച്ച്  പുതിയ പുതിയ ഊരുകളും ഉടലെടുക്കുന്ന സ്ഥിതിയാനുള്ളത് .

വലിയൊരു വിഭാഗം ജനങ്ങൾ വനവാസികൾ ആയതിനാൽ പലപ്പോഴും അവരെ ചൂഷണം ചെയ്തതിന്റെ കഥകളും ധാരാളം .

കാലങ്ങളായി വിവിധ വകുപ്പുകളിലൂടെ സർക്കാർ വനവാസി ക്ഷേമത്തിനായി മുടക്കിയ കോടികൾ ഉദ്ദേശിച്ച ഫലം കണ്ടുവോ എന്നതും പ്രസക്തമാണ് .

കാരണം ഇന്നും കോടികൾ  ആവഴിക്ക് ഒഴുക്കുന്നു.

വിവിധ വകുപ്പുകൾ തമ്മിൽ എകോപനമോ ശാസ്ത്രീയമായ പഠനമോ ഇല്ലാതെയാണ് പലപ്പോഴും പല പദ്ധതികളും നടപ്പാക്കുന്നത്.

ഇന്ന് അട്ടപ്പാടിയിൽ എത്തുന്ന ആരുടേയും ശ്രദ്ധയിൽ ആദ്യമെത്തുന്നത്  പുതിയതായി നിർമ്മിക്കുന്ന റോഡുകളാണ് . വിവിധ പദ്ധതികളിലായി ഡസൻകണക്കിന് റോഡുകളാണ് അട്ടപ്പാടിയിലെ കുന്നുകളിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് . അതുതന്നെ ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ട് .

അശാസ്ത്രീയമായ റോഡുപണികൾ ഉരുൾ പൊട്ടലിനുള്ള സാധ്യത വർധിപ്പിക്കുന്നു .

അതുപോലെ കൃഷിയുടെ പേരിൽ ഉപയോഗിക്കുന്ന മാരകമായ രാസ വിഷങ്ങൾ പലതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട് .

മുഴുവൻ നീർമറികളും ഭാവാനിപ്പുഴയിൽ ഒലിച്ചിറങ്ങുമ്പോൾ ഒപ്പം ഒലിച്ചിറങ്ങുന്ന രസ വിഷ മാലിന്യങ്ങൾ അട്ടപ്പാടിയിലെ ജനങ്ങളെ നിത്യ രോഗികളാക്കുന്നു .
അതുപോലെ മാരകമായ തൊലിപ്പുറ രോഗങ്ങൾ വ്യാപകമായത്തിനു കാരണം പാർത്തീനിയം എന്ന വിഷ ചെടി തന്നെ .
സമ്പൂർണ്ണ മദ്യനിരോധനം ആണ് അട്ടാപ്പാടിയിൽ എങ്കിലും ആനക്കട്ടിയിൽ നിന്നും മണ്ണാർക്കാട് നിന്നും വിഴുങ്ങി വരുന്ന ലഹരിയുടെ വിളയാട്ടം സാമൂഹിക വിപത്തായി വളരുകയാണ് .
സൗജന്യങ്ങൾ നല്കി മനുഷ്യ സമൂഹത്തെ ഉദ്ധരിക്കാം എന്ന സമീപനം മാറേണ്ടിയിരിക്കുന്നു .

പകരം പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച്  സ്വയം പര്യാപ്തമാവുന്നതിനുള്ള പരിശീലനം നൽകേണ്ടതുണ്ട്.

സൗജന്യങ്ങൾ എന്നും എല്ലാ വിഭാഗം മനുഷ്യരെയും മടിയനാക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ .

അത് മനസ്സിലാക്കി മുന്നോട്ടുപോകാൻ എല്ലാവർക്കും കഴിയട്ടെ ....






No comments:

Post a Comment