Pages

Sunday, 12 August 2018

മഴയിൽ പൊട്ടിച്ചിതറുന്ന ഭൂമി : കാരണം തേടി ഒരു അന്വേഷണം


2018 ലെ കാലവർഷം ആരും പ്രതീക്ഷിക്കാത്ത തരത്തിൽ കേരളിത്തിൽ തകർക്കുകയാണ്. അതെ അക്ഷരാർത്ഥത്തിൽ തകർക്കുകയാണ്.കഴിഞ്ഞ എഴുപത്തിയഞ്ചുദിവസമായി കേരളം മഴകാരണം പേടിച്ച് വിറങ്ങലിച്ചിരിക്കയാണ്.ഡസൻകണക്കിന് മനുഷ്യജീവനുകൾ ഈമഴയെടുത്തു.ആയിരക്കണക്കിന് കോടിരൂപയുടെ നാശനഷ്ടം സംഭവിച്ചു.ശരിക്കും പറഞ്ഞാൽ മഴയിൽ പൊട്ടിച്ചിതറുകയായിനെ മൂന്നായി തിരിച്ച് കണക്കാക്കുന്ന കേരളത്തിൽ ഈ മൂന്ന് മേഖലകളെയും ഒന്നിച്ച് ഒരുപോലെ ദുരിതത്തിൽ ആക്കുകയായിരുന്നു ഇത്തവണത്തെ കാലവർഷം .വെള്ളം തടഞ്ഞുനിറുത്തിയിരുന്ന മിക്കവാറും എല്ലാ ഡാമുകളും തുറന്നുവിടേണ്ട അവസ്ഥ ഉണ്ടായി. മലനാട് മുഴുവനും ഭൂമി പൊട്ടിച്ചിതറി എന്ന് പറയുന്നതാണ് ശരി. തീർച്ചയായും പരിശോധിക്കണം.എന്താണ് ഇതിന് കാരണം ?



ഇതിലും വലിയ വർഷം ഉണ്ടായിട്ടും ഇതുപോലെ ഉരുൾപൊട്ടൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവിടെയാണ് മലനാട്ടിലെ ക്രഷർയൂണിറ്റുകളും ക്വാറികളും വില്ലൻ ആവുന്നത്.ഇത്തവണ ഉരുൾപൊട്ടിയ സ്ഥലങ്ങൾ പരിശോധിക്കുക.ബഹുഭൂരിഭാഗം സ്ഥലങ്ങളും പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിൽ ക്വാറി പ്രവർത്തിക്കുന്നയിടം ആണെന്ന് കാണാം.ക്വാറികളിൽ അനിയന്ത്രിതമായി അതിശക്തമായ സ്ഫോടനം നടത്തി പാറ പൊട്ടിക്കുമ്പോൾ ഭൂമിയിൽ ഉണ്ടായ വിള്ളലുകൾ ആണ് പ്രധാനമായും ഉരുൾ പൊട്ടലിന് കാരണമായിട്ടുള്ളത്.മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വെള്ളം  സാധാരണനിലയിൽ ഭൂമിയിൽ തങ്ങി ഭൂഗർഭജലം ആയും ഉറവകൾ ആയും പുനർജനിക്കുകയാണ് ചെയ്യുക. സ്ഫോടനം കാരണം ഉണ്ടായ ഭൂമിയിലെ വിള്ളലുകൾ ഒരളവുവരെ വെള്ളം പൊട്ടി ഒഴുകുന്നതിനും അതുവഴി അവിടത്തെ മണ്ണ് കുത്തിയിളകുന്നതിനും കാരണം ആയിട്ടുണ്ടാവണം.അത് ആവണം ഇത്രയും വലിയ ഉരുൾപൊട്ടലായി മാറി നമ്മുടെ മലയാളക്കരയിലെ മലനാടിനെ ഒന്നാകെ തകർത്ത് തരിപ്പണം ആക്കിയത്. ഇത്തവണഉണ്ടായ ഉരുൾപൊട്ടലിന് പ്രധാനകാരണം അനിയന്ത്രിതമായ പാറപൊട്ടിക്കലും കുന്നിടിക്കലും നീർത്തടങ്ങൾ നികത്തിയതും ഉൾപ്പെടെ നാം മനുഷ്യർ ചെയ്തുകൂട്ടിയ പ്രവർത്തികൾ തന്നെയാണ്.അതിൽ നിന്നും ഒഴിഞ്ഞുമാറാൻ നമുക്കാവില്ലതന്നെ !




തീർച്ചയായും ഒരുകാര്യം അടിവരായിട്ടുപറയാം,ഇത്തവണത്തെ ഉരുൾ പൊട്ടലും നാശവും നാം ക്ഷണിച്ച് വരുത്തിയതാണ് .അനിയന്ത്രിതമായി മനുഷ്യൻ ഭൂമിയിൽ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമാണിത് . ഇത് നമുക്ക് പാഠം ആവണം. അത് നമ്മുടെ ജീവിതരീതിയെ മാറ്റണം. പ്രകൃതി സൗഹൃദമായ ഒരു ജീവിതരീതിയിലേക്ക് നമുക്ക് മാറാൻ സാധിക്കണം.

എന്തായാലും മലയാളിയുടെ മനസ്സ് മാറാൻ ഇത്തവണത്തെ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം ആവട്ടെ !



No comments:

Post a Comment