Pages

Wednesday, 6 March 2013

2013 അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം

2013 ഐക്യ രാഷ്ട്ര സഭ  അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം ആയി ആചരിക്കുന്നു. ശുദ്ധ ജല പ്രാധാന്യവും അത് ലഭ്യമാവുന്ന ഉറവിടങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കുന്നു


നമ്മുടെ ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഭൂമിയിലുള്ള ജലസാന്നിധ്യമാണ് . നാം അധിവസിക്കുന്ന ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു . എന്നാല്‍ ഇതില്‍ 97 % ജലവും കൃഷിക്കോ വീട്ടാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പറ്റാത്ത സമുദ്ര ജലമാണ് . മഞ്ഞു മലകള്‍ ആയും ഭൂഗര്‍ഭ ജലമായും ആണ്  2 %. ബാക്കിയുള്ള  1 % മാത്രമാണ് പ്രകൃതിയിലെ ശുദ്ധ ജലം . എന്നാല്‍ മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളും വികസനമെന്ന മേമ്പോടിയിട്ടു നടത്തുന്ന പരിസ്ഥിതി വിരുദ്ധമായ വികസന പ്രവര്‍ത്തനങ്ങളും ഭൂമിയിലെ ശുദ്ധജല ഉറവിടങ്ങളായ കിണര്‍ ,കുളം ,പുഴകള്‍ എന്നിവയുടെ നാശത്തിനു കാരണമായിരിക്കുന്നു . ഇത് ശുദ്ധജലക്ഷാമവും ജലജന്യ രോഗങ്ങളും സൃഷ്ടിക്കുന്നു .

ശുദ്ധജലക്ഷാമാത്തിനുള്ള കാരണങ്ങള്‍ ഒറ്റനോട്ടത്തില്‍ ജനപ്പെരുപ്പവും കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ആണെന്ന്  കാണാം . ഭാവിയില്‍ ഉണ്ടായേക്കാവുന്ന ലോക യുദ്ധങ്ങള്‍ പോലും ശുദ്ധജലത്തിന് വേണ്ടി ആയിരിക്കും എന്ന്  രാഷ്ട്രീയ നേതാക്കള്‍ വിലയിരുത്തുന്നു .ജല ദൗര്‍ലഭ്യം സാമ്പത്തികവും ഭൗതികവുമായ പാപ്പരത്തം സൃഷ്ടിക്കുന്നു .ഭൂമിയില്‍ ജലാംശം വറ്റുമ്പോള്‍ മരുഭൂമികള്‍ ഉണ്ടാകുന്നു .  

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജല ദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ചൈന , ഈജിപ്റ്റ്‌  തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം നമ്മുടെ ഇന്ത്യയും ഉണ്ടാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു . അമേരിക്ക ഇതിനെ നേരിടാന്‍ Clean Water Act നിയമം പാസ്സാക്കി എന്നും കേള്‍ക്കുന്നു . എന്നാല്‍ എന്താണിതിനൊരു പോംവഴി . മുന്‍കരുതല്‍ സ്വീകരിക്കുകയും ജലം അമൂല്യമാണെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കുകയും വേണം . അതിനായി വനം നശിപ്പിക്കലും മരം മുറിക്കുന്നതും ഇല്ലാതാവണം . ജനപ്പെരുപ്പവും നഗരവല്‍ക്കരണവും  ഭൂമിയുടെ തെറ്റായ ഉപയോഗവും നിയന്ത്രിക്കണം . വാഹനപ്പെരുപ്പം തടയണം . മലിനീകരണം ഇല്ലാതാവണം . മരങ്ങളും പുഴകളും  തണ്ണീര്‍ തടങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കണം .

ഇതിനുപുറമേ മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കണം . പുനര്‍ചംക്രമണം ഉറപ്പാക്കി ഉപയോഗിച്ച ജലം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ശീലിക്കണം . ആഡംബര വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണം . കുറച്ചു വെള്ളം ആവശ്യമുള്ള കൃഷിവിളകള്‍ പ്രോത്സാഹിപ്പിക്കണം .


ജലവിഭവം അടിസ്ഥാന ജീവനോപാധി ആയതിനാല്‍ വായു പോലെതന്നെ മനുഷ്യാവകാശം ആണ് .


ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ജലദിനാചരണം വിലയിരുത്തപ്പെടണം .
ജലം ജീവാമൃതമാണ് . അമൂല്യമായ ജലം പാഴാക്കാതെ മലിനപ്പെടുത്താതെ സംരക്ഷിക്കണം . 



3 comments:

  1. Good Informations.......

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. Thank ypu.
      Invite you to join hand with us...

      Ask your friends about us....


      Team MA PRITHVI

      Delete