ആറന്മുളയിൽ പരാജയപ്പെടരുത്
ആറന്മുളയിലെ നിർദിഷ്ട വിമാനത്താവളത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമ കർമസമിതി
നടത്തുന്ന പ്രക്ഷോഭം വിജയിച്ചേ മതിയാകൂ . കാരണം പ്രകൃതിക്ക് നേരെയുള്ള
കടന്നുകയറ്റങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന അവസാനത്തെ പ്രക്ഷോഭം
ആയിരിക്കണം ആറന്മുളയിലേത് . മറ്റൊരിടത്തും പ്രകൃതി ചൂഷണത്തിന്
മുതിരുന്നവർക്കുള്ള താക്കീതുകൂടിയാകണം ആറന്മുളയിലെ സമരം.
ആധുനിക ശാസ്ത്രം അയ്യായിരം കോടി വർഷം പഴക്കം കണക്കാക്കുന്ന നമ്മുടെ ഭൂമി
കഴിഞ്ഞ രണ്ടായിരം വർഷത്തെ മനുഷ്യരുടെ തെറ്റായ നയങ്ങൾ കൊണ്ട് മരണവഴിയിലാണ് .
കുന്നുകളും കുളങ്ങളും നദികളും വനങ്ങളും ഉൾപ്പെടെ സകല ജീവജാലങ്ങളും ഇന്ന്
നാശത്തിന്റെ വക്കിലാണ് . ഇത്തരം നാശത്തിലേക്ക് നയിക്കുന്ന വികസനമെന്ന
പേരിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഭാവി തലമുറയോടുള്ള നീതികേടാണ് .
പൈതൃകത്തോടുള്ള അവഹേളനമാണ് . അതിനാൽ വിവേചന ബുദ്ധി ഉണ്ടെന്ന്
അവകാശപ്പെടുന്ന നാം ഇത്തരത്തിലുള്ള എല്ലാ അനീതികൾക്കുമെതിരെ
പ്രതികരിച്ചേമതിയാകൂ .
പൈതൃകഗ്രാമമായ ആറന്മുളയേയും ആറന്മുളയുടെ മാത്രം സ്വന്തമായ ആറന്മുള
കണ്ണാടിയേയും സംരക്ഷിക്കാൻ ഭാരതപ്പുഴക്ക് സംഭവിച്ച മരണം പുണ്യനദിയായ
പമ്പാനദിക്കും സംഭവിക്കാതിരിക്കാൻ മധ്യ തിരുവിതാംകൂറിന്റെ വള്ളം കളിയും
ഐതീഹ്യങ്ങളും സംസ്കാരവും അന്യം നില്ക്കാതിരിക്കാൻ ആറന്മുളയിലെ വിമാനത്താവള
പദ്ധതി ഉപേക്ഷിച്ചേ മതിയാകൂ . മറ്റൊരു തരത്തിൽ ചിന്തിച്ചാൽ
തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമുള്ള വിമാനത്താവളങ്ങൾ നഷ്ടത്തിലേക്ക്
കൂപ്പുകുത്താതിരിക്കാനും ആറന്മുള വിമാനത്താവളം ഉപേക്ഷിക്കണം .
എല്ലാത്തിലും ഉപരി നാളത്തെ തലമുറയ്ക്ക് വേണ്ടി ശുദ്ധ വായുവും കുടിവെള്ളവും
നിലനിറുത്തുന്നത്തിനുള്ള പോരാട്ടമാണ് ആറന്മുളയിലേത് . ഭാവി
സംരക്ഷിക്കാനുള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് .
അതിനാൽ വിജയം കൂടിയേ തീരൂ . അതിജീവനത്തിനായുള്ള ഇത്തരം പോരാട്ടങ്ങൾക്ക്
ഭാഗഭാക്ക് ആകേണ്ടത് നിലനില്പിന് ആവശ്യമാണ് . അതിനാൽ തന്നാൽ ആവുന്നത്
ചെയ്യുക .
പ്രകൃതി മാതാവ് വിജയിക്കട്ടെ !!!
ഭൂമി മാതാവ് വിജയിക്കട്ടെ !!!
True.....
ReplyDeleteBut ...............
We support you
ReplyDeleteForward this link to your friends also
Deletewww.maprithvi.blogspot.com
SAVE ARANMULA
ReplyDeleteSAVE NATURE & FUTURE.......