ഗ്രാമവും പുഴയും പോരാട്ടത്തിലാണ്.
ചാലക്കുടിപ്പുഴയെ മലിനമാക്കുന്നതിനെതിരെ , ജീവന്‍
അപകടപ്പെടാതിരിക്കാന്‍ കാതിക്കുടത്ത് പോരാട്ടം നടന്നുവരുകയാണ്.പുഴയും
മീനും മനുഷ്യനും എല്ലാം മരണം മുന്നില്‍ കാണുന്നതുപോലെ ഒടുക്കത്തെ
പിടച്ചിലിലാണ് .അതെ,സമര പിടച്ചിലില്‍ .....
കാതിക്കുടം
അധികാരികളുടെ ഉറക്കം കെടുത്തുന്ന പുതിയ വാക്കായിരിക്കുന്നു.1976 മുതല്‍
പ്രവര്‍ത്തനം തുടങ്ങിയ നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപ്പുഴയെ അന്ന്
മുതല്‍ മലിനമാക്കുന്നു.കാതിക്കുടത്തിനു സമീപമാണ് ചാലക്കുടിപ്പുഴ
പെരിയാരുമായി ചേരുന്നത്.
പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും
നഷ്ടമാക്കുന്ന കമ്പനിയുടെ തൊഴില്‍ മോഹിച്ച് ജനങ്ങള്‍ അന്ന് മൗന സമ്മതം
മൂളുകയായിരുന്നു.എന്നാല്‍ പതിയെ നാടിനെ പിടിമുറുക്കിയ രോഗങ്ങള്‍ ജനങ്ങളുടെ
മനം മാറ്റിയിരിക്കുന്നു എന്നുവേണം കരുതാന്‍ .....
ശുദ്ധ വായു
ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കുക... അടുത്ത തലമുറയെ രക്ഷിക്കുക....ഇതിന്
കഴിഞ്ഞില്ലെങ്കില്‍ മരണം വരെ സമരം....ഇതാണ് കാതിക്കുടം നിവാസികളുടെ
തീരുമാനം....
ജീവിക്കാനുള്ള ഗ്രാമവാസികളുടെ സമരത്തിനു മരണം സംഭവിക്കാന്‍ പാടില്ല....
അതിനുള്ള ഇശ്ചാശക്തി മലയാളി മനസ്സിലുണ്ട് ......
No comments:
Post a Comment