Pages
Tuesday, 31 December 2013
Sunday, 1 December 2013
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക ,പ്രകൃതിയെ രക്ഷിക്കുക
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക ,പ്രകൃതിയെ രക്ഷിക്കുക എന്ന സന്ദേശം
പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാ പ്രിഥ്വി സോഷ്യോ & എക്കോ
ഡവലപ്പ്മെന്റ് സൊസൈറ്റി കേരള യൂനിവേർസിറ്റി ഗാന്ധിയൻ പഠന
കേന്ദ്രത്തിന്റെയും വിഷ്ണു നഗർ റെസിഡൻഷ്യൽ അസ്സോസിയേഷന്റെയും സഹകരണത്തോടെ
രണ്ട് ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു.ആദ്യം രജിസ്റ്റർ
ചെയ്യുന്ന 40 വനിതകൾക്കാണ് പ്രവേശനം .2013 ഡിസംബർ 21,22 തീയതികളിൽ
തിരുവനന്തപുരം പപ്പനംകോടിനു സമീപം പൂഴിക്കുന്ന് വിഷ്ണു നഗർ ശ്രീ കൃഷ്ണ
സ്വാമി ക്ഷേത്രത്തിനു സമീപമുള്ള രോഹിണി ആഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി.പരിശീലന സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 99895465961 / 9446974907
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി താങ്കൾ ഉൾപ്പെടെയുള്ള എല്ലാ പ്രകൃതി സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു .
സ്നേഹാദരങ്ങളോടെ ,
മാ പ്രിഥ്വി സൊസൈറ്റി
Tuesday, 5 November 2013
ഗാഡ്ഗില്‍ ,കസ്തൂരി രംഗന്‍ പിന്നെ പശ്ചിമ ഘട്ടവും.
Wednesday, 2 October 2013
പശ്ചിമഘട്ട സംരക്ഷണവും മാധവഗാട്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും
പശ്ചിമഘട്ട സംരക്ഷണം ഇന്ന് കേരളത്തില്‍ സജീവമായ ചര്‍ച്ചചെയ്യുന്ന ഒന്നായി മാറുകയാണ്.പശ്ചിമഘട്ട സംരക്ഷണം എങ്ങനെ എന്നതിനെ പറ്റി പഠിക്കുവാന്‍ നിയോഗിച്ച ശ്രീ മാധവ് ഗാട്ഗില്‍ അധ്യക്ഷനായ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമുതല്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും ഇരു ചേരികളിലായി വാഗ്വാതങ്ങള്‍ കേരളം ശ്രവിക്കുകയാണ്.രാഷ്ട്രീയക്കാരും സംഘടിതരായ ജനസമൂഹങ്ങളും പിന്നില്‍ അണിനിരന്നതോടെ മാധവഗാട്ഗില്‍ ശുപാര്‍ശകള്‍ പഠിക്കാന്‍ ഡോക്ടര്‍ കസ്തൂരി രംഗന്‍ അധ്യക്ഷനായി മറ്റൊരു കമ്മിറ്റി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നീര്‍ബന്ധിതമായി.
Saturday, 14 September 2013
ഓണചന്തയിലെ ചില ഓണച്ചിന്തകള്‍
ആഗോളമായി ചിന്തിക്കുക , പ്രാദേശികമായി പ്രവര്‍ത്തിക്കുക എന്നതാണല്ലോ പ്രകൃതി സംരക്ഷണത്തിനായി നാം അനുവര്‍ത്തിക്കേണ്ടത് .
മലയാളിയുടെ പൊന്നോണ ചിന്തയില്‍
അല്പം പ്രകൃതസ്നേഹം ഉണ്ടാവുന്നത് നല്ലതാ...
കാരണം ഓണം പ്രകൃതിയുടെ ആഘോഷമാണ്...
കൃഷിയുടെ ആഘോഷമാണ്....
അതിനാല്‍തന്നെ പ്രകൃതിക്ക് ഇണങ്ങും വിധം ഓണം ആചരിക്കണം....
ഓണച്ചന്തയില്‍ നിന്നും ഇക്കുറി പ്രകൃതിക്ക് ഹാനികരമായതൊന്നും വാങ്ങില്ല എന്ന് ഉറപ്പാക്കാം.....
ഓണസദ്യ പ്രകൃതി സദ്യയാക്കാം.......
പ്ലാസ്റ്റിക് കവറുകള്‍ വീട്ടിലേക്ക് കയറ്റില്ല എന്ന് പ്രതിഞ്ച്ജ ചെയ്യാം....
രാസവളവും രാസകീട നാശിനിയും ഇല്ലാത്ത പച്ചക്കറി മാത്രം വാങ്ങാം.....
പൂര്‍ണ്ണമായും സസ്യാഹാരം മാത്രം എന്നശീലത്തിലേക്ക് ഈ ഓണം മുതല്‍ മാറാം.....
വസ്ത്രങ്ങള്‍ പ്രകൃതിക്ക് ഇണങ്ങും വിധമാക്കാം ......
പ്രകൃതി പരിസ്ഥിതി ചിന്തകള്‍ക്ക് പ്രചാരം നല്‍കാം........
എല്ലാവര്‍ക്കും പൊന്നോണ ആശംസകള്‍ ...!!!!!!
Thursday, 29 August 2013
ഗ്രാമവും പുഴയും പോരാട്ടത്തിലാണ്.
ചാലക്കുടിപ്പുഴയെ മലിനമാക്കുന്നതിനെതിരെ , ജീവന്‍
അപകടപ്പെടാതിരിക്കാന്‍ കാതിക്കുടത്ത് പോരാട്ടം നടന്നുവരുകയാണ്.പുഴയും
മീനും മനുഷ്യനും എല്ലാം മരണം മുന്നില്‍ കാണുന്നതുപോലെ ഒടുക്കത്തെ
പിടച്ചിലിലാണ് .അതെ,സമര പിടച്ചിലില്‍ .....
കാതിക്കുടം
അധികാരികളുടെ ഉറക്കം കെടുത്തുന്ന പുതിയ വാക്കായിരിക്കുന്നു.1976 മുതല്‍
പ്രവര്‍ത്തനം തുടങ്ങിയ നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപ്പുഴയെ അന്ന്
മുതല്‍ മലിനമാക്കുന്നു.കാതിക്കുടത്തിനു സമീപമാണ് ചാലക്കുടിപ്പുഴ
പെരിയാരുമായി ചേരുന്നത്.
പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും
നഷ്ടമാക്കുന്ന കമ്പനിയുടെ തൊഴില്‍ മോഹിച്ച് ജനങ്ങള്‍ അന്ന് മൗന സമ്മതം
മൂളുകയായിരുന്നു.എന്നാല്‍ പതിയെ നാടിനെ പിടിമുറുക്കിയ രോഗങ്ങള്‍ ജനങ്ങളുടെ
മനം മാറ്റിയിരിക്കുന്നു എന്നുവേണം കരുതാന്‍ .....
ശുദ്ധ വായു
ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കുക... അടുത്ത തലമുറയെ രക്ഷിക്കുക....ഇതിന്
കഴിഞ്ഞില്ലെങ്കില്‍ മരണം വരെ സമരം....ഇതാണ് കാതിക്കുടം നിവാസികളുടെ
തീരുമാനം....
ജീവിക്കാനുള്ള ഗ്രാമവാസികളുടെ സമരത്തിനു മരണം സംഭവിക്കാന്‍ പാടില്ല....
അതിനുള്ള ഇശ്ചാശക്തി മലയാളി മനസ്സിലുണ്ട് ......
Tuesday, 6 August 2013
പ്രകൃതി ദുരന്തങ്ങളും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരാഖണ്‍ഡിലും കേരളത്തിലെ ഇടുക്കി, കണ്ണുര്‍ ,കോഴിക്കോട് ഭാഗങ്ങളില്‍ നടന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും നാം പഠിക്കേണ്ടതാണ്
ഹിമാലയം കഴിഞ്ഞാല്‍ ഭാരതത്തിലെ ഏറ്റവും ദുര്‍\ബലമായ മലനിരയാണ് സഹ്യ പര്‍വതം ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടം .തിരുവനന്തപുരത്തുള്ള സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡിസ് -സെസ് തയ്യാറാക്കിയ ദുരന്ത സാധ്യത മാപ്പില്‍ ഇടുക്കി,വയനാട് ,കോഴിക്കോട് ,കോട്ടയം, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗങ്ങളും ചുവന്ന നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
മണ്ണിനു അടിയിലെ മണ്ണ് ഒലിച്ചു പോകുന്നതാണ് ഉരുള്‍പൊട്ടല്‍.ഉരുള്‍പൊട്ടല്‍ ഒഴിവക്കാന്‍പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്താതിരിക്കുക മാത്രമാണ് പോംവഴി.പ്രകൃതിയുടെ സ്വാഭാവിക ഘടനക്ക് മാറ്റം വരുത്തിയതിന്റെ പരിണിതഫലമായിരുന്നു ഉത്തര ഖണ്ടിലും ഇടുക്കിയിലുമെല്ലാം ആവര്‍ത്തിച്ച പ്രകൃതി ദുരന്തങ്ങള്‍.ഇതിനു ഉത്തരവാദി മനുഷ്യന്‍ മാത്രമാണ്.മനുഷ്യന്റെ പ്രകൃതി ചൂഷണത്തിനു മറ്റു ജീവജാലങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ദു:ഖകരം.
വികസനമെന്ന് മേമ്പൊടിയിട്ട് നാം നടപ്പാകുന്ന പ്രകൃതി വിരുദ്ധമായ പ്രവര്ത്തനങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം.കേരളത്തെ സംബന്ധിച്ചിടത്തോളം ഇടനാടിലെ വികസന മാതൃക അതേപോലെ മലനാടിലും വേണം എന്ന വാശി അവസാനിപ്പിക്കണം .വികസന മാതൃകയായി നാം കാണുന്ന ജെ .സി .ബി. എന്ന യന്ത്രം അറിയപ്പെടുന്നത് "എര്ത്ത് മൂവേര്സ് " എന്നാണു എങ്കിലും തിരിച്ചറിയുക.
ഇവിടെയാണ് ഡോക്ടര്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റീയുടെ റിപോര്ട്ടി ന്റെ പ്രസക്തി.കേവലം താത്കാലിക ലാഭത്തിനുവേണ്ടി ഗാഡ്ഗില്‍ ശുപാര്ശയെ എതിര്‍ക്കുന്നവര്‍ ഇതെല്ലാം സൗകര്യപൂര്‍വം മറക്കുകയാണ്.ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ നിന്നും നാം പാഠം ഉള്‍കൊണ്ട് ഭാവി സുരക്ഷിതമാക്കുവാന്‍ ഉള്ള മനംമാറ്റം ഉണ്ടാകണം.അല്ലാത്തപക്ഷം ഇനിയും ഇത്തരം ദുരന്തങ്ങള്‍ നമ്മെ അലട്ടികൊണ്ടേയിരിക്കും.
അതിനാല്‍ ചിദ്രശക്തികളുടെ നീരാളി പിടുത്തത്തില്‍ നുന്നും മോചിതരായി പ്രകൃതിയോടൊപ്പം ജീവിക്കാന്‍ശീലിക്കുക.....
Tuesday, 30 July 2013
Subscribe to:
Posts (Atom)