Pages

maprithvi

Tuesday, 28 July 2015

അട്ടപ്പാടി വനം കാഴ്ചകള്‍

Saturday, 25 July 2015

തെരുവ് നായ ഉത്തരവാദി നാം തന്നെ ... പിന്നെ ഭരണകൂടവും ....

കേരളം ഇന്ന് ഏറെ ചർച്ചചെയ്യുന്ന ഒരു വിഷയമാണ് തെരുവ് നായ ശല്യം .

ആരാണ് അതിന്  ഉത്തരവാദി ?
 
പലരും ഈ വിഷയം പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് പറയുമ്പോഴും കാരണം പറയുന്നില്ല......

പരസ്പരമുള്ള വിഴുപ്പലക്കലിനായി മോഹൻലാലിനേയും രഞ്ജിനി ഹരിദാസിനെയും ഒക്കെ ഇതിലേക്ക് വലിച്ചിഴക്കുമ്പൊഴും യാഥാർത്ഥ്യം തിരിച്ചറിയാതെ പോകുന്നു .

രണ്ടുവർഷം മുമ്പുവരെ മാലിന്യസംസ്കരണം ആയിരുന്നു കേരളം ചർച്ച ചെയ്തത് .

വിളപ്പിൽശാലയും ലാലൂരും കിനാലൂരും ഒക്കെ നടന്ന സമരങ്ങൾ നിശബ്ദമായതോടെ മാലിന്യ ചർച്ചയും അവസാനിപ്പിച്ചു മലയാളികൾ.
അതിന്റെ ബാക്കി ചിന്തിച്ചില്ല ..

അവിടെയാണ് തെരുവ് നായ വില്ലൻ വേഷവുമായി വന്നതെന്ന യാഥാർത്ഥ്യം മലയാളി തിരിച്ചറിയാതെ പോയി എന്നതാണ് സത്യം ....

ഒരു പഞ്ചായത്തിലെ അല്ലെങ്കിൽ ഒരു നഗരസഭയിലെ മാലിന്യം ഒരിടത്ത്  വലിച്ചെറിഞ്ഞിരുന്നത്  കാണുന്നിടത്തൊക്കെ വലിച്ചെറിയുന്നതിലേക്ക് എത്തിയത് നാം സൗകര്യപൂർവ്വം മറന്നു.
ഉത്തരവാദപെട്ട ഭരണകൂടം അത് കണ്ടില്ലെന്നു നടിച്ചു....
അവിടെയാണ് തെരുവുനായ വില്ലൻ വേഷവുമായി കേരളം കീഴടക്കിയത് ....


വീണ്ടും നാം രണ്ടു വർഷം പിന്നിലേക്ക് പോകേണ്ടതുണ്ട് ...
മാലിന്യ നിർമാർജനത്തിനായി ....
മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്ന ശീലം മലയാളി അവസാനിപ്പിക്കാത്തിടത്തോളം ഇനിയും തെരുവ് നായകൾ പെരുകും....

അവ ഇനിയും മലയാളിയെ കടിക്കും ...

വെറുതെ ഒച്ച വച്ചിട്ട് കാര്യമില്ല ....

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ മാലിന്യസംസ്കരണത്തിനുള്ള വഴി ആലോചിക്കാതെ തെരുവ് നായയെ പഴിച്ചിട്ട് കാര്യമില്ല ....Tuesday, 7 July 2015

അട്ടപ്പാടിയിൽ സംഭവിക്കുന്നത്

കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു മല മേഖല എന്നതിനപ്പുറം അട്ടപ്പാടിയെ അറിയേണ്ടതുണ്ട് .

750 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുടെ ഒരു കൂട്ടം ആണ് അട്ടപ്പാടി . 

ഏകദേശം 1000 ൽ അധികം ചെറുതും വലുതുമായ കുന്നുകൾ ...

മഴനിഴൽ പ്രദേശമായ മുള്ളിയും ഷോളയൂരും  മഴക്കാടുകളായ സൈലന്റ് വാലിയും ഉൾപ്പെടുന്നതാണ് അട്ടപ്പാടി ..

ഏകദേശം 750 ചതുരശ്ര കിലോമീറ്റർ ഉള്ള അട്ടപ്പാടി ബ്ലോക്കിൽ 300 ചതുരശ്ര കിലോമീറ്ററും വനമാണ്.

 ഇരുളർ , കുറുംമ്പർ , മുഡുഗർ എന്നീ വനവാസി വിഭാഗങ്ങളാണ് പ്രധാന ഗോത്ര വർഗക്കാർ .

ഇന്ന് വനവാസികളെക്കാൾ കൂടുതൽ വന്ന വാസികൾ ആണെന്നുപറയാം .

മണ്ണിൽ സ്വർണ്ണം ഉണ്ടെന്നും പറയുന്നുണ്ട് .

2000 ൽ 120 ഓളം ഊരുകൾ ഉണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 2015 ൽ 195 ഓളം ഊരുകൾ ഉള്ളതായി കണക്കാക്കുന്നു.

കുടുംബങ്ങൾ കൂടുന്നതിനനുസരിച്ച്  പുതിയ പുതിയ ഊരുകളും ഉടലെടുക്കുന്ന സ്ഥിതിയാനുള്ളത് .

വലിയൊരു വിഭാഗം ജനങ്ങൾ വനവാസികൾ ആയതിനാൽ പലപ്പോഴും അവരെ ചൂഷണം ചെയ്തതിന്റെ കഥകളും ധാരാളം .

കാലങ്ങളായി വിവിധ വകുപ്പുകളിലൂടെ സർക്കാർ വനവാസി ക്ഷേമത്തിനായി മുടക്കിയ കോടികൾ ഉദ്ദേശിച്ച ഫലം കണ്ടുവോ എന്നതും പ്രസക്തമാണ് .

കാരണം ഇന്നും കോടികൾ  ആവഴിക്ക് ഒഴുക്കുന്നു.

വിവിധ വകുപ്പുകൾ തമ്മിൽ എകോപനമോ ശാസ്ത്രീയമായ പഠനമോ ഇല്ലാതെയാണ് പലപ്പോഴും പല പദ്ധതികളും നടപ്പാക്കുന്നത്.

ഇന്ന് അട്ടപ്പാടിയിൽ എത്തുന്ന ആരുടേയും ശ്രദ്ധയിൽ ആദ്യമെത്തുന്നത്  പുതിയതായി നിർമ്മിക്കുന്ന റോഡുകളാണ് . വിവിധ പദ്ധതികളിലായി ഡസൻകണക്കിന് റോഡുകളാണ് അട്ടപ്പാടിയിലെ കുന്നുകളിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് . അതുതന്നെ ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ട് .

അശാസ്ത്രീയമായ റോഡുപണികൾ ഉരുൾ പൊട്ടലിനുള്ള സാധ്യത വർധിപ്പിക്കുന്നു .

അതുപോലെ കൃഷിയുടെ പേരിൽ ഉപയോഗിക്കുന്ന മാരകമായ രാസ വിഷങ്ങൾ പലതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട് .

മുഴുവൻ നീർമറികളും ഭാവാനിപ്പുഴയിൽ ഒലിച്ചിറങ്ങുമ്പോൾ ഒപ്പം ഒലിച്ചിറങ്ങുന്ന രസ വിഷ മാലിന്യങ്ങൾ അട്ടപ്പാടിയിലെ ജനങ്ങളെ നിത്യ രോഗികളാക്കുന്നു .
അതുപോലെ മാരകമായ തൊലിപ്പുറ രോഗങ്ങൾ വ്യാപകമായത്തിനു കാരണം പാർത്തീനിയം എന്ന വിഷ ചെടി തന്നെ .
സമ്പൂർണ്ണ മദ്യനിരോധനം ആണ് അട്ടാപ്പാടിയിൽ എങ്കിലും ആനക്കട്ടിയിൽ നിന്നും മണ്ണാർക്കാട് നിന്നും വിഴുങ്ങി വരുന്ന ലഹരിയുടെ വിളയാട്ടം സാമൂഹിക വിപത്തായി വളരുകയാണ് .
സൗജന്യങ്ങൾ നല്കി മനുഷ്യ സമൂഹത്തെ ഉദ്ധരിക്കാം എന്ന സമീപനം മാറേണ്ടിയിരിക്കുന്നു .

പകരം പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച്  സ്വയം പര്യാപ്തമാവുന്നതിനുള്ള പരിശീലനം നൽകേണ്ടതുണ്ട്.

സൗജന്യങ്ങൾ എന്നും എല്ലാ വിഭാഗം മനുഷ്യരെയും മടിയനാക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ .

അത് മനസ്സിലാക്കി മുന്നോട്ടുപോകാൻ എല്ലാവർക്കും കഴിയട്ടെ ....


Sunday, 5 July 2015

പാർത്തീനിയം വിഴുങ്ങിയ അട്ടപ്പാടി

അട്ടപ്പാടി എന്നപേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം വനവാസികളുമായി ബന്ധപ്പെട്ടാണ് . എന്നാൽ ആ ചിത്രം ഇന്നത്തെ യാഥാർത്യവുമായി ഒരു ബന്ധവുമില്ല . കാരണം അട്ടപ്പാടി മാറിയിരിക്കുന്നു .മാറി എന്ന് പറയുന്നതുപോലും ശരിയാണോ എന്നറിയില്ല . എങ്ങനെയോ മാറ്റപ്പെട്ടിരിക്കുന്നു എന്നതാവും കൂടുതൽ ശരി .
 

  ഇന്ന് അട്ടപ്പാടിയിലെത്തുന്ന ആരും വാഹനം ഇറങ്ങുമ്പോൾ കാൽ വൈക്കുന്നത് പാർത്തീനിയം എന്ന വിഷ ചെടിയുടെ മുകളിലേക്കായിരിക്കും . പാർത്തീനിയം അട്ടപ്പാടിയെ മുഴുവനായി വിഴുങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി.അതുമൂലമുള്ള രോഗങ്ങളും ധാരാളം .. 

പക്ഷെ അതൊന്നും ആരും ഗൗരവമായി എടുത്തിട്ടില്ല എന്നുതോന്നുന്നു .വനവാസി വിഭാഗങ്ങളിൽ വലിയൊരു വിഭാഗം ആളുകൾ ഇന്ന് തൊലിപ്പുറത്ത് മാറാത്ത ചൊറിയും ചുണങ്ങുമായി കഴിയുന്നു.

പലരും അന്ധവിശ്വാസത്തിന്റെ ഭാഗമായി മരുന്നിനുപകരം മന്ത്രവാദവുമായി നടക്കുന്നതും അവിടെ കാണാം ..

ഇതിനൊരു അടിയന്തിര പരിഹാരം കാണേണ്ടിയിരിക്കുന്നു ...പാർത്തീനിയം അട്ടപ്പാടിയിൽ നിന്നും പടിയടച്ച് പുറത്താക്കേണ്ടിയിരിക്കുന്നു ....അതിന് താമസം ഉണ്ടായിക്കൂടാ ....

അട്ടപ്പാടിയിലെ സമൂഹത്തെ തൊലിപ്പുറരോഗങ്ങളിൽ നിന്നും രക്ഷിക്കാൻ പാർത്തീനിയം അവിടെനിന്നും ഒഴിവാക്കിയേ പറ്റൂ .....