Pages

maprithvi

Monday, 25 March 2013

ആറന്മുളയിൽ പരാജയപ്പെടരുത്

ആറന്മുളയിലെ നിർദിഷ്ട വിമാനത്താവളത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമ കർമസമിതി നടത്തുന്ന പ്രക്ഷോഭം വിജയിച്ചേ മതിയാകൂ . കാരണം പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന അവസാനത്തെ പ്രക്ഷോഭം ആയിരിക്കണം ആറന്മുളയിലേത് . മറ്റൊരിടത്തും പ്രകൃതി ചൂഷണത്തിന്  മുതിരുന്നവർക്കുള്ള താക്കീതുകൂടിയാകണം ആറന്മുളയിലെ സമരം.


ആധുനിക ശാസ്ത്രം അയ്യായിരം കോടി വർഷം പഴക്കം കണക്കാക്കുന്ന നമ്മുടെ ഭൂമി കഴിഞ്ഞ രണ്ടായിരം വർഷത്തെ മനുഷ്യരുടെ തെറ്റായ നയങ്ങൾ കൊണ്ട് മരണവഴിയിലാണ് . കുന്നുകളും കുളങ്ങളും നദികളും വനങ്ങളും ഉൾപ്പെടെ സകല ജീവജാലങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ് . ഇത്തരം നാശത്തിലേക്ക് നയിക്കുന്ന വികസനമെന്ന പേരിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഭാവി തലമുറയോടുള്ള നീതികേടാണ്‌ . പൈതൃകത്തോടുള്ള അവഹേളനമാണ് . അതിനാൽ വിവേചന ബുദ്ധി ഉണ്ടെന്ന് അവകാശപ്പെടുന്ന നാം ഇത്തരത്തിലുള്ള എല്ലാ അനീതികൾക്കുമെതിരെ പ്രതികരിച്ചേമതിയാകൂ .


പൈതൃകഗ്രാമമായ ആറന്മുളയേയും ആറന്മുളയുടെ മാത്രം സ്വന്തമായ ആറന്മുള കണ്ണാടിയേയും സംരക്ഷിക്കാൻ ഭാരതപ്പുഴക്ക് സംഭവിച്ച മരണം പുണ്യനദിയായ പമ്പാനദിക്കും സംഭവിക്കാതിരിക്കാൻ മധ്യ തിരുവിതാംകൂറിന്റെ വള്ളം കളിയും ഐതീഹ്യങ്ങളും സംസ്കാരവും അന്യം നില്ക്കാതിരിക്കാൻ ആറന്മുളയിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചേ മതിയാകൂ . മറ്റൊരു തരത്തിൽ ചിന്തിച്ചാൽ തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമുള്ള വിമാനത്താവളങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാനും ആറന്മുള വിമാനത്താവളം ഉപേക്ഷിക്കണം .എല്ലാത്തിലും ഉപരി നാളത്തെ തലമുറയ്ക്ക്  വേണ്ടി ശുദ്ധ വായുവും കുടിവെള്ളവും നിലനിറുത്തുന്നത്തിനുള്ള പോരാട്ടമാണ് ആറന്മുളയിലേത് . ഭാവി സംരക്ഷിക്കാനുള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് . അതിനാൽ വിജയം കൂടിയേ തീരൂ . അതിജീവനത്തിനായുള്ള ഇത്തരം പോരാട്ടങ്ങൾക്ക് ഭാഗഭാക്ക് ആകേണ്ടത് നിലനില്പിന് ആവശ്യമാണ്‌ . അതിനാൽ തന്നാൽ ആവുന്നത് ചെയ്യുക .


പ്രകൃതി മാതാവ് വിജയിക്കട്ടെ  !!!

ഭൂമി മാതാവ് വിജയിക്കട്ടെ  !!!

 

 

 

Wednesday, 20 March 2013

FOREST DAY, WATER DAY, & METERIOLOGICAL DAY......... WHY ?


World Forestry Day promotes awareness of the value of forests across the globe by providing information on the protection, production and recreation of forests. 

The idea for a world forestry day originated at the European Confederation of Agriculture in 1971, and was later endorsed by the United Nations Food and Agriculture Organisation.

The United Nations General Assembly has proclaimed 21 March the International Day of Forests. The Day will celebrate and raise awareness of the importance of all types of forests. On each International Day of Forests, countries are encouraged to undertake local, national and international efforts to organize activities involving forests and trees, such as tree planting campaigns.  


Show the world how trees, forests and their surrounding environments make a difference to the community where you live.

Good management of water is especially challenging due to some of its unique characteristics: it is unevenly distributed in time and space, the hydrological cycle is highly complex and perturbations have multiple effects. Rapid urbanization, pollution and climate change threaten the resource while demands for water are increasing in order to satisfy the needs of a growing world population, now at over seven billion people, for food production, energy, industrial and domestic uses. Water is a shared resource and its management needs to take into account a wide variety of conflicting interests. This provides opportunities for cooperation among users.
An international day to celebrate freshwater was recommended at the 1992 United Nations Conference on Environment and Development (UNCED). The United Nations General Assembly responded by designating 22 March 1993 as the first World Water Day.

Each year, World Water Day highlights a specific aspect of freshwater. In 2013, in reflection of the International Year of Water Cooperation, World Water Day is also dedicated to the theme of cooperation around water and is coordinated by UNESCO in collaboration with UNECE and UNDESA on behalf of UN-Water. 
On the occasion of World Water Day on 22 March, celebrations and events are taking place worldwide. People all around the world take action to raise awareness on water issues and improve the management of our water resources. Check what others are doing and get involved! Each year, on 23 March, the World Meteorological Organization, its 191 Members and the worldwide meteorological community celebrate World Meteorological Day around a chosen theme. This day commemorates the entry into force, on that date in 1950, of the WMO Convention creating the Organization. Subsequently, in 1951, WMO was designated a specialized agency of the United Nations System.
This year, the theme is “Watching the weather to protect life and property"  

If we go through all these days we can see all of these are co related.Now all of these have a major role in our future........


So think and proceed..........
Tuesday, 19 March 2013

അങ്ങാടി കുരുവികളെ സംരക്ഷിക്കുക

മാർച്ച്‌   20 ലോക അങ്ങാടിക്കുരുവി ദിനം 

( March 20 World House Sparrow Day )


House Sparrow എന്ന  അങ്ങാടിക്കുരുവിയുടെ ശാസ്ത്രീയ നാമം Passer domesticus എന്നാണ് . മലയാളത്തിൽ ഇറക്കിളി , നാരായണപക്ഷി ,അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നിങ്ങനെ അറിയപ്പെടുന്ന അങ്ങാടിക്കുരുവിയെ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്നു. കീടങ്ങളെ തിന്നൊടുക്കുന്ന പക്ഷി ആയാതിനാൽ മനുഷ്യന്  ഉപകാരി കൂടിയാണിവ .

എന്നാൽ ഇന്ന് ഇവയുടെ ജീവിതം ഭീഷണിയിലാണ് . മാറിയ കെട്ടിട നിർമാണ ശൈലി ഇവയുടെ വാസം ദുഷ്കരമാക്കി . രാസ കീടനാശിനികളുടെ ഉപയോഗവും Unleaded Petrol കത്തുമ്പോൾ ഉണ്ടാകുന്ന Methel Nitrate ഉം ഇവയുടെ അന്തകരായി . മൊബൈൽ ടവറുകൾ ഇവക്ക് ഭീഷണിയായി . സൂപ്പർ മാർക്കറ്റുകളും അടച്ചിട്ട സംഭരണ ശാലകളും ഇവയുടെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചു .നഗരങ്ങളിൽ മാത്രം കാണുന്ന പക്ഷി എന്ന പ്രത്യേകതയും അങ്ങാടിക്കുരുവിക്ക് സ്വന്തം .

പരിസ്ഥിതി ശാസ്ത്ര ദർശനം അനുസരിച്ച് ചെറു ജീവികൾക്കാണ്  ഓരോ ജൈവ വ്യവസ്ഥയിലും പ്രാധാന്യം . അവയുടെ നാശം ജീവ ജാലങ്ങളുടെ സമ്പൂർണ്ണ നാശമാണെന്ന് തിരിച്ചറിയുക .

ലോക അങ്ങാടിക്കുരുവി ദിനത്തിൽ ഈ സന്ദേശം ജന മധ്യത്തിൽ എത്തിക്കുക .... 

 

 

Wednesday, 6 March 2013

2013 അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം

2013 ഐക്യ രാഷ്ട്ര സഭ  അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം ആയി ആചരിക്കുന്നു. ശുദ്ധ ജല പ്രാധാന്യവും അത് ലഭ്യമാവുന്ന ഉറവിടങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കുന്നു


നമ്മുടെ ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഭൂമിയിലുള്ള ജലസാന്നിധ്യമാണ് . നാം അധിവസിക്കുന്ന ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു . എന്നാല്‍ ഇതില്‍ 97 % ജലവും കൃഷിക്കോ വീട്ടാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പറ്റാത്ത സമുദ്ര ജലമാണ് . മഞ്ഞു മലകള്‍ ആയും ഭൂഗര്‍ഭ ജലമായും ആണ്  2 %. ബാക്കിയുള്ള  1 % മാത്രമാണ് പ്രകൃതിയിലെ ശുദ്ധ ജലം . എന്നാല്‍ മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളും വികസനമെന്ന മേമ്പോടിയിട്ടു നടത്തുന്ന പരിസ്ഥിതി വിരുദ്ധമായ വികസന പ്രവര്‍ത്തനങ്ങളും ഭൂമിയിലെ ശുദ്ധജല ഉറവിടങ്ങളായ കിണര്‍ ,കുളം ,പുഴകള്‍ എന്നിവയുടെ നാശത്തിനു കാരണമായിരിക്കുന്നു . ഇത് ശുദ്ധജലക്ഷാമവും ജലജന്യ രോഗങ്ങളും സൃഷ്ടിക്കുന്നു .

ശുദ്ധജലക്ഷാമാത്തിനുള്ള കാരണങ്ങള്‍ ഒറ്റനോട്ടത്തില്‍ ജനപ്പെരുപ്പവും കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ആണെന്ന്  കാണാം . ഭാവിയില്‍ ഉണ്ടായേക്കാവുന്ന ലോക യുദ്ധങ്ങള്‍ പോലും ശുദ്ധജലത്തിന് വേണ്ടി ആയിരിക്കും എന്ന്  രാഷ്ട്രീയ നേതാക്കള്‍ വിലയിരുത്തുന്നു .ജല ദൗര്‍ലഭ്യം സാമ്പത്തികവും ഭൗതികവുമായ പാപ്പരത്തം സൃഷ്ടിക്കുന്നു .ഭൂമിയില്‍ ജലാംശം വറ്റുമ്പോള്‍ മരുഭൂമികള്‍ ഉണ്ടാകുന്നു .  

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജല ദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ചൈന , ഈജിപ്റ്റ്‌  തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം നമ്മുടെ ഇന്ത്യയും ഉണ്ടാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു . അമേരിക്ക ഇതിനെ നേരിടാന്‍ Clean Water Act നിയമം പാസ്സാക്കി എന്നും കേള്‍ക്കുന്നു . എന്നാല്‍ എന്താണിതിനൊരു പോംവഴി . മുന്‍കരുതല്‍ സ്വീകരിക്കുകയും ജലം അമൂല്യമാണെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കുകയും വേണം . അതിനായി വനം നശിപ്പിക്കലും മരം മുറിക്കുന്നതും ഇല്ലാതാവണം . ജനപ്പെരുപ്പവും നഗരവല്‍ക്കരണവും  ഭൂമിയുടെ തെറ്റായ ഉപയോഗവും നിയന്ത്രിക്കണം . വാഹനപ്പെരുപ്പം തടയണം . മലിനീകരണം ഇല്ലാതാവണം . മരങ്ങളും പുഴകളും  തണ്ണീര്‍ തടങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കണം .

ഇതിനുപുറമേ മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കണം . പുനര്‍ചംക്രമണം ഉറപ്പാക്കി ഉപയോഗിച്ച ജലം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ശീലിക്കണം . ആഡംബര വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണം . കുറച്ചു വെള്ളം ആവശ്യമുള്ള കൃഷിവിളകള്‍ പ്രോത്സാഹിപ്പിക്കണം .


ജലവിഭവം അടിസ്ഥാന ജീവനോപാധി ആയതിനാല്‍ വായു പോലെതന്നെ മനുഷ്യാവകാശം ആണ് .


ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ജലദിനാചരണം വിലയിരുത്തപ്പെടണം .
ജലം ജീവാമൃതമാണ് . അമൂല്യമായ ജലം പാഴാക്കാതെ മലിനപ്പെടുത്താതെ സംരക്ഷിക്കണം .