Pages

Saturday 26 December 2015

2016 River Conservation Year നദീ സംരക്ഷണ വർഷം

ഇന്ന് നമ്മുടെ നദികൾ വലിയ ഭീഷണിയിലാണ്. അവ നിലനിൽപ്പിനായി കേഴുകയാണ്. പ്രകൃതിയുടെ ജീവനാഡികളായ നദികളുടെ മരണവെപ്രാളം കാണാതിരിക്കുന്നത് മരണം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.
കൈയ്യേറ്റവും മണൽവാരലും കൊണ്ട് മൃതപ്രായമായ നമ്മുടെ നദികൾ മാലിന്യനിക്ഷേപത്തിനുള്ള വീപ്പയായി മാറിക്കഴിഞ്ഞു.

പുഴയിലെ കുളി അന്യമായതോടെ നമ്മുടെ നദീസങ്കൽപ്പവും മാറി എന്നുപറയുന്നതാവും കൂടുതൽ ശരി. ഈ ചിന്തയ്ക്കൊരു മാറ്റം അനിവാര്യമായിരിക്കുന്നു.
നദികൾ നമ്മുടെ പൊതു സ്വത്താണ്.അത് അനർഗളമായി ഒഴുകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് മാനവ ധർമ്മമാണ്. കാരണം കുടിവെള്ളം കിട്ടാക്കനിയാവുന്ന വരുംനാളുകളിൽ നദികൾ നമുക്ക് ജീവൻ നിലനിറുത്താൻ അത്യാവശ്യമായിവരും.

അതിനാൽ പുതിയൊരു നദീചിന്ത അനിവാര്യമായിരിക്കുന്നു ..
അതിനായി പുതിയ വർഷം നമുക്ക് പ്രയോജനപ്പെടുത്താം.

Ma Prithvi Socio and Eco Development Society 2016 നദി സംരക്ഷണ വർഷമായി ആചരിക്കുന്നു.
നമ്മുടെ പ്രകൃതിയെ സ്നേഹിക്കുന്ന മുഴുവന്‍ സജ്ജനങ്ങളുടേയും പിന്തുണ നദീസംരക്ഷണ  പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
2014 നെ പശ്ചിമഘട്ട വർഷമായും 2015 നെ വിഷമില്ലാത്ത ഭക്ഷണ വർഷമായും പ്രഖ്യാപിച്ച്  നാം നടത്തിയ പ്രചാരണങ്ങൾ പൊതുസമൂഹം നിറഞ്ഞമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അത്തരം പ്രചോദനങ്ങൾ എന്നും നമുക്ക് അഭിമാനകരമായിരുന്നു.
2016 നദി സംരക്ഷണ വർഷവും ഏവർക്കും മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനാൽ നദീ സംരക്ഷണ വർഷം 2016 സംബന്ധിച്ച
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

www.maprithvi.blogspot.com

Email: maprithvi@gmail.com

Ph: 9446974907

Wednesday 2 December 2015

ചെന്നൈ പാഠമാണ് ഒപ്പം നമുക്കൊരു മുന്നറിയിപ്പും

ചെന്നൈ പ്രളയം മനുഷ്യ നിർമ്മിതമാണ്.നീർച്ചാലുകളും ചതുപ്പുകളും കൈയേറിയ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ  പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ നിർമ്മാണപ്രവൃത്തികളുടെ ബാക്കിപത്രമാണ് ചെന്നെ ഇന്നനുഭവിച്ചത് . ചെന്നൈ നഗരത്തില്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ ചികയുമ്പോള്‍ സമാനമായ ഓരോ നഗരത്തെയും കാത്തിരിക്കുന്ന  വന്‍ ദുരന്തത്തിന്‍റെ സൂചനകള്‍ കൂടിയായി അതു മാറുന്നു.നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന കൂവം,അഡയാര്‍ നദികള്‍ കരകവിഞ്ഞു. നദികളുടെ ഇരു കരകളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന കയ്യേറ്റങ്ങള്‍ ആണ് പ്രളയം ഇത്ര രൂക്ഷമാക്കിയത്. കടുത്ത പേമാരിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ചെന്നൈയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി  പൊടിപൊടിക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് അതിന്‍റെ യഥാര്‍ത്ഥ കാരണമെന്നതാണ് സത്യം.

ചെന്നൈയില്‍ ഉടനീളം അനധികൃത നിര്‍മിതികള്‍ കാണാനാവും. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്ങിങ്ങായി കാണുന്ന ടാങ്കുകള്‍, തടാകം, കനാല്‍, നദികള്‍ എന്നിവയായിരുന്നു ചെന്നൈയുടെ മുഖഛായയെങ്കില്‍ ഇന്ന് എവിടെ നോക്കിയാലും കൂറ്റന്‍ കെട്ടിടങ്ങളും താമസ സമുഛയങ്ങളും ആണ്. ഒന്നര ലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ നഗരത്തില്‍ മാത്രം  ഉണ്ടെന്നാണ് ചെന്നൈ മെട്രോ പൊളിറ്റന്‍ ഡെവലപ്മെന്‍റ് അതോറിറ്റി മദ്രാസ് ഹൈകോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടുവെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ ഇവയൊക്കെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. അനധികൃതമായ നിര്‍മിതികള്‍ മൂലം നഗര പ്രാന്തത്തിലെ 300 റോളം ജലാശയങ്ങള്‍ ആണ് അപ്രത്യക്ഷമായത്. താഴ്ന്ന പ്രദേശങ്ങള്‍ അനിയന്ത്രിതമായി മണ്ണിട്ടു നികത്തുകയും വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാത്ത വിധത്തിൽ ഉള്ള പ്രവൃത്തികൾക്കുള്ള   മറുപടികൂടിയാണീ പ്രളയം.

കുന്നിടിക്കലും നീർത്തടം നികത്തലും നിയമവിധേയമായി നടപ്പാക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ്.. നമുക്കെല്ലൊവർക്കും ഉള്ള മുന്നറിയിപ്പ്. ആർത്തിമൂത്ത മനിതൻ ഇതുകണ്ടും കൊണ്ടും പഠിക്കുമെന്നോ നന്നാകുമെന്നോ തോന്നുന്നില്ല...

പ്രകൃതിയുടെ ക്ഷോഭമെന്ന് പറഞ്ഞെഴുതുന്ന പത്രങ്ങളൊക്കെയെന്ന് ഓർത്താൽ നല്ലത്. അവനവൻ കുഴിക്കുന്ന കുഴിയിൽ വീഴുന്നതും അവനവൻ തന്നെയായിരിക്കും. വികസനത്തിന്‍റെ പേരില്‍ അവസാന പച്ചപ്പും  മണ്ണിട്ട്‌ മൂടുമ്പോള്‍ , പശ്ചിമഘട്ടമടക്കമുള്ള മലനിരകള്‍ ദയാവധം കാത്ത് കഴിയുമ്പോള്‍ ഗാഡ്ഗിലിനും കസ്തൂരി രംഗനും മെതിരെ കൊടിപ്പിടിക്കുന്ന മതത്തിന്‍റെ മറയില്‍ നില്‍ക്കുന്ന  ആമാശയ ജീവികള്‍ക്ക് ഇനിയും തിരിച്ചറിവ് ഉണ്ടാവുമോ ?  

ചെന്നൈ നമ്മുക്കൊരു പാഠമാണ് ....

ഒപ്പം ഒരു മുന്നറിയിപ്പും ...


Monday 23 November 2015

അപ്പുക്കുട്ടൻ പിള്ള സാർ സരസനായ പ്രകൃതി സ്നേഹി


കേരള നദീ സംരക്ഷണ സമിതി മുൻ അധ്യക്ഷനും വിവിധ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന അപ്പുക്കുട്ടൻ പിള്ള സാർ ഓർമ്മയായി...
പ്രകൃതി സംരക്ഷണ രംഗത്ത് നിസ്സ്വാർത്ഥമായ പ്രവർത്തനം കൊണ്ട് ഏവരുടേയും ബഹുമാനം നേടിയെടുത്ത അദ്ദേഹം സരസനും നർമ്മപ്രിയനും ആയിരുന്നു ...
കേരളത്തിലെ നദികളുടെ മരണാസന്നതയിൽ വ്യക്തിപരമായി ദു:ഖിതനയിരുന്ന അദ്ദേഹം തന്നെക്കൊണ്ട് ആവതെല്ലാം നദീസംരക്ഷണത്തിനായി ചെയ്തുവരികയായിരുന്നു ...
അപ്പുക്കുട്ടൻ പിള്ള സാറിന്റെ വിയോഗം പ്രകൃതി സംരക്ഷണ രംഗത്ത് പ്രത്യേകിച്ച് കേരളത്തിലെ നദീ സംരക്ഷണ പ്രവർത്തമേഖലയിൽ വരുത്തിയ നഷ്ടം വളരെ വലുതാണ്....

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു ...!!!

Ma Prithvi Society
9446974907

Sunday 8 November 2015

Happy Diwali Wishes !

Free From Fear is the Message of DIWALI ...!!!

കാതടപ്പിക്കുന്ന പടക്കങ്ങൾ ആഘോഷങ്ങൾക്ക് ചാരുതപകരുമെങ്കിലും അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന ഭീതി പ്രത്യേകിച്ച് പക്ഷികൾ ഉൾപ്പെടെയുള്ള ചെറുജീവികളിൽ വളരെ ഭയാനകമാണ്.
പലപ്പോഴും ഭയത്താൽ ജീവഹാനിയും സംഭവിക്കുന്നു...
അതിനാൽ വൻ ശബ്ദമുള്ള പടക്കങ്ങൾ ഒഴിവാക്കുക ...
സഹജീവികളോട് കരുണയുള്ളവനാവുക ....

എല്ലാവര്‍ക്കും ഐശ്വര്യപൂർണ്ണമായ ഒരു ദീപാവലി നേരുന്നു ..!!

Saturday 25 July 2015

തെരുവ് നായ ഉത്തരവാദി നാം തന്നെ ... പിന്നെ ഭരണകൂടവും ....

കേരളം ഇന്ന് ഏറെ ചർച്ചചെയ്യുന്ന ഒരു വിഷയമാണ് തെരുവ് നായ ശല്യം .

ആരാണ് അതിന്  ഉത്തരവാദി ?
 
പലരും ഈ വിഷയം പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് പറയുമ്പോഴും കാരണം പറയുന്നില്ല......

പരസ്പരമുള്ള വിഴുപ്പലക്കലിനായി മോഹൻലാലിനേയും രഞ്ജിനി ഹരിദാസിനെയും ഒക്കെ ഇതിലേക്ക് വലിച്ചിഴക്കുമ്പൊഴും യാഥാർത്ഥ്യം തിരിച്ചറിയാതെ പോകുന്നു .

രണ്ടുവർഷം മുമ്പുവരെ മാലിന്യസംസ്കരണം ആയിരുന്നു കേരളം ചർച്ച ചെയ്തത് .

വിളപ്പിൽശാലയും ലാലൂരും കിനാലൂരും ഒക്കെ നടന്ന സമരങ്ങൾ നിശബ്ദമായതോടെ മാലിന്യ ചർച്ചയും അവസാനിപ്പിച്ചു മലയാളികൾ.
അതിന്റെ ബാക്കി ചിന്തിച്ചില്ല ..

അവിടെയാണ് തെരുവ് നായ വില്ലൻ വേഷവുമായി വന്നതെന്ന യാഥാർത്ഥ്യം മലയാളി തിരിച്ചറിയാതെ പോയി എന്നതാണ് സത്യം ....

ഒരു പഞ്ചായത്തിലെ അല്ലെങ്കിൽ ഒരു നഗരസഭയിലെ മാലിന്യം ഒരിടത്ത്  വലിച്ചെറിഞ്ഞിരുന്നത്  കാണുന്നിടത്തൊക്കെ വലിച്ചെറിയുന്നതിലേക്ക് എത്തിയത് നാം സൗകര്യപൂർവ്വം മറന്നു.
ഉത്തരവാദപെട്ട ഭരണകൂടം അത് കണ്ടില്ലെന്നു നടിച്ചു....
അവിടെയാണ് തെരുവുനായ വില്ലൻ വേഷവുമായി കേരളം കീഴടക്കിയത് ....


വീണ്ടും നാം രണ്ടു വർഷം പിന്നിലേക്ക് പോകേണ്ടതുണ്ട് ...
മാലിന്യ നിർമാർജനത്തിനായി ....
മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്ന ശീലം മലയാളി അവസാനിപ്പിക്കാത്തിടത്തോളം ഇനിയും തെരുവ് നായകൾ പെരുകും....

അവ ഇനിയും മലയാളിയെ കടിക്കും ...

വെറുതെ ഒച്ച വച്ചിട്ട് കാര്യമില്ല ....

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ മാലിന്യസംസ്കരണത്തിനുള്ള വഴി ആലോചിക്കാതെ തെരുവ് നായയെ പഴിച്ചിട്ട് കാര്യമില്ല ....



Tuesday 7 July 2015

അട്ടപ്പാടിയിൽ സംഭവിക്കുന്നത്





കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു മല മേഖല എന്നതിനപ്പുറം അട്ടപ്പാടിയെ അറിയേണ്ടതുണ്ട് .

750 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുടെ ഒരു കൂട്ടം ആണ് അട്ടപ്പാടി . 

ഏകദേശം 1000 ൽ അധികം ചെറുതും വലുതുമായ കുന്നുകൾ ...

മഴനിഴൽ പ്രദേശമായ മുള്ളിയും ഷോളയൂരും  മഴക്കാടുകളായ സൈലന്റ് വാലിയും ഉൾപ്പെടുന്നതാണ് അട്ടപ്പാടി ..

ഏകദേശം 750 ചതുരശ്ര കിലോമീറ്റർ ഉള്ള അട്ടപ്പാടി ബ്ലോക്കിൽ 300 ചതുരശ്ര കിലോമീറ്ററും വനമാണ്.

 ഇരുളർ , കുറുംമ്പർ , മുഡുഗർ എന്നീ വനവാസി വിഭാഗങ്ങളാണ് പ്രധാന ഗോത്ര വർഗക്കാർ .

ഇന്ന് വനവാസികളെക്കാൾ കൂടുതൽ വന്ന വാസികൾ ആണെന്നുപറയാം .

മണ്ണിൽ സ്വർണ്ണം ഉണ്ടെന്നും പറയുന്നുണ്ട് .

2000 ൽ 120 ഓളം ഊരുകൾ ഉണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 2015 ൽ 195 ഓളം ഊരുകൾ ഉള്ളതായി കണക്കാക്കുന്നു.

കുടുംബങ്ങൾ കൂടുന്നതിനനുസരിച്ച്  പുതിയ പുതിയ ഊരുകളും ഉടലെടുക്കുന്ന സ്ഥിതിയാനുള്ളത് .

വലിയൊരു വിഭാഗം ജനങ്ങൾ വനവാസികൾ ആയതിനാൽ പലപ്പോഴും അവരെ ചൂഷണം ചെയ്തതിന്റെ കഥകളും ധാരാളം .

കാലങ്ങളായി വിവിധ വകുപ്പുകളിലൂടെ സർക്കാർ വനവാസി ക്ഷേമത്തിനായി മുടക്കിയ കോടികൾ ഉദ്ദേശിച്ച ഫലം കണ്ടുവോ എന്നതും പ്രസക്തമാണ് .

കാരണം ഇന്നും കോടികൾ  ആവഴിക്ക് ഒഴുക്കുന്നു.

വിവിധ വകുപ്പുകൾ തമ്മിൽ എകോപനമോ ശാസ്ത്രീയമായ പഠനമോ ഇല്ലാതെയാണ് പലപ്പോഴും പല പദ്ധതികളും നടപ്പാക്കുന്നത്.

ഇന്ന് അട്ടപ്പാടിയിൽ എത്തുന്ന ആരുടേയും ശ്രദ്ധയിൽ ആദ്യമെത്തുന്നത്  പുതിയതായി നിർമ്മിക്കുന്ന റോഡുകളാണ് . വിവിധ പദ്ധതികളിലായി ഡസൻകണക്കിന് റോഡുകളാണ് അട്ടപ്പാടിയിലെ കുന്നുകളിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് . അതുതന്നെ ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ട് .

അശാസ്ത്രീയമായ റോഡുപണികൾ ഉരുൾ പൊട്ടലിനുള്ള സാധ്യത വർധിപ്പിക്കുന്നു .

അതുപോലെ കൃഷിയുടെ പേരിൽ ഉപയോഗിക്കുന്ന മാരകമായ രാസ വിഷങ്ങൾ പലതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട് .

മുഴുവൻ നീർമറികളും ഭാവാനിപ്പുഴയിൽ ഒലിച്ചിറങ്ങുമ്പോൾ ഒപ്പം ഒലിച്ചിറങ്ങുന്ന രസ വിഷ മാലിന്യങ്ങൾ അട്ടപ്പാടിയിലെ ജനങ്ങളെ നിത്യ രോഗികളാക്കുന്നു .
അതുപോലെ മാരകമായ തൊലിപ്പുറ രോഗങ്ങൾ വ്യാപകമായത്തിനു കാരണം പാർത്തീനിയം എന്ന വിഷ ചെടി തന്നെ .
സമ്പൂർണ്ണ മദ്യനിരോധനം ആണ് അട്ടാപ്പാടിയിൽ എങ്കിലും ആനക്കട്ടിയിൽ നിന്നും മണ്ണാർക്കാട് നിന്നും വിഴുങ്ങി വരുന്ന ലഹരിയുടെ വിളയാട്ടം സാമൂഹിക വിപത്തായി വളരുകയാണ് .
സൗജന്യങ്ങൾ നല്കി മനുഷ്യ സമൂഹത്തെ ഉദ്ധരിക്കാം എന്ന സമീപനം മാറേണ്ടിയിരിക്കുന്നു .

പകരം പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച്  സ്വയം പര്യാപ്തമാവുന്നതിനുള്ള പരിശീലനം നൽകേണ്ടതുണ്ട്.

സൗജന്യങ്ങൾ എന്നും എല്ലാ വിഭാഗം മനുഷ്യരെയും മടിയനാക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ .

അത് മനസ്സിലാക്കി മുന്നോട്ടുപോകാൻ എല്ലാവർക്കും കഴിയട്ടെ ....






Sunday 5 July 2015

പാർത്തീനിയം വിഴുങ്ങിയ അട്ടപ്പാടി





അട്ടപ്പാടി എന്നപേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം വനവാസികളുമായി ബന്ധപ്പെട്ടാണ് . എന്നാൽ ആ ചിത്രം ഇന്നത്തെ യാഥാർത്യവുമായി ഒരു ബന്ധവുമില്ല . കാരണം അട്ടപ്പാടി മാറിയിരിക്കുന്നു .മാറി എന്ന് പറയുന്നതുപോലും ശരിയാണോ എന്നറിയില്ല . എങ്ങനെയോ മാറ്റപ്പെട്ടിരിക്കുന്നു എന്നതാവും കൂടുതൽ ശരി .
 

  ഇന്ന് അട്ടപ്പാടിയിലെത്തുന്ന ആരും വാഹനം ഇറങ്ങുമ്പോൾ കാൽ വൈക്കുന്നത് പാർത്തീനിയം എന്ന വിഷ ചെടിയുടെ മുകളിലേക്കായിരിക്കും . പാർത്തീനിയം അട്ടപ്പാടിയെ മുഴുവനായി വിഴുങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി.അതുമൂലമുള്ള രോഗങ്ങളും ധാരാളം .. 

പക്ഷെ അതൊന്നും ആരും ഗൗരവമായി എടുത്തിട്ടില്ല എന്നുതോന്നുന്നു .വനവാസി വിഭാഗങ്ങളിൽ വലിയൊരു വിഭാഗം ആളുകൾ ഇന്ന് തൊലിപ്പുറത്ത് മാറാത്ത ചൊറിയും ചുണങ്ങുമായി കഴിയുന്നു.

പലരും അന്ധവിശ്വാസത്തിന്റെ ഭാഗമായി മരുന്നിനുപകരം മന്ത്രവാദവുമായി നടക്കുന്നതും അവിടെ കാണാം ..

ഇതിനൊരു അടിയന്തിര പരിഹാരം കാണേണ്ടിയിരിക്കുന്നു ...പാർത്തീനിയം അട്ടപ്പാടിയിൽ നിന്നും പടിയടച്ച് പുറത്താക്കേണ്ടിയിരിക്കുന്നു ....അതിന് താമസം ഉണ്ടായിക്കൂടാ ....

അട്ടപ്പാടിയിലെ സമൂഹത്തെ തൊലിപ്പുറരോഗങ്ങളിൽ നിന്നും രക്ഷിക്കാൻ പാർത്തീനിയം അവിടെനിന്നും ഒഴിവാക്കിയേ പറ്റൂ .....




Sunday 14 June 2015

മഴ മേഘങ്ങൾ മാറിനിൽക്കുന്നത് പ്രകൃതിയുടെ പരീക്ഷണം




കേരളത്തിൽ മഴമേഘങ്ങൾ ഒളിച്ചുകളിക്കുന്നു .ആരോടോ ദേഷ്യം ഉള്ളതുപോലെ ....

എന്താണിതിനുകാരണം ?

പ്രകൃതി നമ്മെ പരീക്ഷിക്കുകയാണോ ?

നാം പരിസ്ഥിതി ദിനവും മറ്റും മത്സരബുദ്ധിയോടെ ആഘോഷിച്ചിട്ടും പ്രകൃതി നമ്മെ കൈ വിടുകയാണോ ?

അങ്ങനെ ചിന്തകൾ പറന്നാൽ കുറ്റം പറയരുതേ എന്നാണ് എനിക്കുള്ള അഭ്യർത്ഥന.....

കാരണം പ്രകൃതി നമ്മെ കൂടുതൽ പരീക്ഷിക്കുകയാണ് .....

നമ്മുടെ പുറം പൂച്ചിനെതിരെ .....

അഹങ്കാരത്തിനെതിരെ ......

പ്രകൃതി നശീകരണ സമീപനത്തിനെതിരെ .......

മാറാത്ത നമ്മുടെ ചിന്തകൾ മാറുംവരെ ........  
എന്തായാലും ഇത് നമുക്ക് നല്ലതല്ല ....

പ്രകൃതിയുടെ ഈ മാറ്റമാണ് നമ്മുടെ നാട്ടിൽ മഹാമാരികളായി പെയ്തിറങ്ങുന്നത് ....

നമ്മുടെ സമ്പത്ത് ചോർത്തുന്നതിൽ വലിയൊരു പങ്ക് കാലാവസ്ഥാ ജന്യ രോഗങ്ങൾ എന്ന് നാം വിളിക്കുന്ന ഈ മാരികൾക്കുണ്ട് ...

അതിനാൽ നമുക്ക് നമ്മുടെ മനസ്സ് മാറ്റാം .....

പ്രകൃതി സൌഹൃതമായി ജീവിക്കാൻ പഠിക്കാം ....

പ്രകൃതിയോടിണങ്ങി ജീവിക്കാം....

പ്രകൃതിയുടെ പരീക്ഷണത്തിന് കീഴടങ്ങാം ...

അതാണ്‌ നമുക്കും നമ്മുടെ ഭാവിക്കും നല്ലത് ....




Monday 1 June 2015

വീണ്ടും ഒരു ജൂണ്‍ 5

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം വീണ്ടുമെത്തി .

മലയാളികൾ കൂട്ടത്തോടെ പരിസ്ഥിതി പ്രഘോഷണവുമായി ഇറങ്ങുന്ന സുദിനം .

ജൂണ്‍ 5 കഴിയുന്നതോടെ മലയാളി വീണ്ടും പഴയപടി .

എന്തിനീ ഇരട്ട മുഖം .....

ജൂണ്‍ 5 നു മാത്രം ഓർമ്മിക്കാൻ ഉള്ളതാണോ പരിസ്ഥിതി ചിന്ത.

ഈ വർഷം മുതൽ എങ്കിലും നമുക്ക് നമ്മുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കാം ....

ജൂണ്‍ 5 നു ഒരു മരം നട്ടില്ലെങ്കിലും മനസ്സിൽ പരിസ്ഥിതി സംരക്ഷണം സൂക്ഷിക്കാം ...

നിലവിലുള്ള മരങ്ങൾ ,നമ്മുടെ ഹരിത ഭംഗി സംരക്ഷിക്കാൻ മുന്നിലുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യാം ...

ആ പ്രതിജ്ഞ പരിപാലിക്കാൻ ശ്രമിക്കാം .

അതിനാൽ കേവലം മരം നടൽ മാത്രമല്ല ജൂണ്‍ 5 നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന ചിന്ത വളർത്താം ....

മുൻവർഷങ്ങളിൽ നട്ട ചേറുതൈകൾ പരിപാലിക്കാം .....

പരിസരം മാലിന്യ വിമുക്തമാക്കാം ....

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം .....

വരും തലമുറയെ പരിസ്ഥിതി സൌഹൃതമായി ജീവിക്കാൻ നമുക്ക് മാതൃകയാകാം ......

ഇത്തരം ചിന്തകൾ ഈ ജൂണ്‍ 5 നു പങ്കുവെക്കാം ......




Saturday 30 May 2015

മഴവെള്ളം - അനുഭവം നല്‍കിയ പാഠം ഉള്‍ക്കൊള്ളാം ....

വരാന്‍ പോകുന്നത് മഴക്കാലം...
നാം മലയാളികളെ സംബന്ധിച്ചിടത്തോളം മഴ പെയ്യുന്നു...
വെള്ളം ഒഴുകി കടലിലെത്തുന്നു....
വെള്ളപ്പൊക്കം,ദുരിതാശ്വാസം, കുറെ ഒച്ചപ്പാട് ബഹളം.....

കഴിഞ്ഞു ...

മാസം മൂന്നുകഴിഞ്ഞാല്‍ പിന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമായി .....

അതിനുവേണ്ടിയും കുറെ ബഹളം .....

എന്നാലും മഴവെള്ള സംഭരണം മനസ്സിലേ ഇല്ല....

ഈ ചിന്തിഗതി  മാറണം ....

അതിനുള്ള തുടക്കം ഈ മണ്‍സൂണില്‍ ആരംഭിക്കാം ....
നമ്മുടെ ഭാവി തലമുറയെ ഓര്‍ത്തെങ്കിലും .....






Wednesday 15 April 2015

പൊതുഗതാഗത സംവിധാനം ശാക്തീകരിക്കുക കാർബണ്‍ വ്യാപനം കുറയ്ക്കുക



മലയാളികളിൽ വാഹന ഭ്രമം കൂടുന്നുവെന്ന് പഠനങ്ങൾ.

കഴിഞ്ഞയാഴ്ച  കേരളത്തിൽ യാത്ര ചെയ്തപ്പോൾ അത് ബോധ്യമായി . 

ബസ്സുകളിൽ തീരെ ആളില്ല . 

 മുൻപ് തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങിയാൽ മിക്കവാറും എല്ലാവരും ട്രാൻസ്പോർട്ട് ബസ്സിൽ ആണ് ബാക്കിയാത്ര ......

എന്നാലിന്ന് ട്രെയിൻ വരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ കാറുകളുടെ നീണ്ട നിരയാണ്.

അതുണ്ടാക്കുന്ന ഗതാഗത കുരുക്ക് വേറെ .........

മലയാളി ഈ ഭ്രമം കുറക്കേണ്ടിയിരിക്കുന്നു ......

നമ്മുടെ നാളേക്കുവേണ്ടി ......

ലോകത്തിനു പലതിലും മാതൃക ആകാൻ കഴിഞ്ഞ മലയാളിക്ക് അതിനു കഴിയും ......

നാം നമ്മുടെ മഹനീയത നമ്മുടെ നാളേക്കുവേണ്ടി കാർബണ്‍ വ്യാപനം കുറക്കാൻ വേണ്ടി ഉപയോഗിക്കണം ..

പൊതുഗതാഗതസംവിധാനം പരമാവതി പ്രയോജനപെടുത്തണം ....

അതുവഴി കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ നമുക്കും ഒരു കൈതാങ്ങാകാം ......



Friday 20 March 2015

വന ജല കാലാവസ്ഥ കുരുവി ദിനങ്ങളും സ്വർഗീയ ആന്റപ്പനും




പരിസ്ഥിതി ദിനങ്ങളുമായി ബന്ധപ്പെട്ട ഒരു മാസമാണ് മാർച്ച്

മർച്ച് മാസം 20നു കുരുവിദിനവും 21 നു വന ദിനവും 22 നു ജലദിനവും 23 നു കാലാവസ്ഥാ ദിനവും ആചരിക്കുന്നു.

ഓരോ ദിനവും അതിന്റെ പ്രാധാന്യം പറയുമ്പോഴും ഒപ്പം ഓരോന്നും പരസ്പം ബന്ധപ്പെട്ടിരിക്കുന്നു .

അതുകൊണ്ടുതന്നെ എല്ലാം സംരക്ഷിക്കുമ്പോൾ മാത്രമാണ് ഭാവി സംരക്ഷിക്കപ്പെടുന്നത് .

പക്ഷെ നാം മനുഷ്യർ പലപ്പോഴും ഇതെല്ലാം ബോധപൂർവ്വം മറക്കുന്നു.

നമ്മുടെ ചിന്ത നാം മാത്രം മതി എന്നതിലേക്ക് ചുരുങ്ങുന്നു ..

പക്ഷെ നാമറിയുന്നില്ല ഒരിക്കലും അതിനാവില്ലായെന്ന് .....

ഈ സാമൂഹിക സാഹചര്യം മുന്നിൽ കണ്ടാണ്‌ കേരളത്തിലെ ഒരുകൂട്ടം പരിസ്ഥിതി പ്രവർത്തകർ ഒത്തു ചേർന്ന് ഗ്രീൻ കമ്യൂണിട്ടി എന്ന കൂടായ്മക്ക് രൂപം നല്കിയത് .

പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു സമൂഹം സ്വപ്നത്തിൽ നിന്നും യാഥാർത്യമാക്കുകയായിരുന്നു ലക്ഷ്യവും.

സ്വർഗീയ ആന്റപ്പൻ അംബിയായം എന്ന എടത്വ സ്വദേശി ആയിരുന്നു അതിന്റെ എല്ലാം ....

ഈ ദിനങ്ങൾ കോർത്തിണക്കി ഹരിതവാരം ആയി ആഘോഷിക്കാനും അന്ന് ഗ്രീൻ കമ്മ്യൂണിട്ടിക്ക് കഴിഞ്ഞു ....

പക്ഷെ ആന്റപ്പന്റെ വിയോഗം സ്വപ്നങ്ങൾ അട്ടിമറിച്ചു ....

ആ സ്വപ്നങ്ങൾ കൂടുതൽ കരുത്തോടെ കർമ്മപഥത്തിൽ എത്തിക്കാനുള്ള ചുമതല നമുക്കെല്ലാവർക്കും ഉണ്ട് ...

അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം ....

 

 

 

 


Wednesday 28 January 2015

മലയാളിയും വേനലും

വരുന്നത് വേനൽക്കാലം ...
കഴിഞ്ഞ വർഷം പോലെ വറുതിക്കാലം ആകാൻ വഴിയില്ല,,,,
എങ്കിലും മുൻകരുതൽ നല്ലതായിരിക്കും ,,,,,

ചിലപ്പോൾ വേനൽ നീളാനും സാധ്യത കാണുന്നു .....

 

വേനൽ എങ്ങിനെ നേരിടണം എന്ന് മലയാളി പഠിക്കുന്നത്  വേനലിന് ശേഷം വരുന്ന വർഷകാലത്തിൽ .....

അത് മലയാളിയുടെ മാത്രം മിടുക്ക് ...

പിന്നെ സംഭവിച്ചതും നഷ്ടപെട്ടതും നാം ശരവേഗം മറക്കും....

 

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വേനലിൽ നമുക്ക് പരിചയമില്ലാത്ത പല രോഗങ്ങൾക്കും ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല ...

കാരണം  സീസണൽ അല്ലാത്ത പല രോഗങ്ങളും ഈ അടുത്തകാലത്തായി കേരളത്തിൽ പടർന്നുപിടിച്ചതിന് നാം സാക്ഷിയായതാണ്......

 


എന്തായാലും അനുഭവങ്ങൾ ഓർമിച്ചുകൊണ്ട്‌ മുന്നേറാം ....