Pages

Thursday 2 January 2014

പശ്ചിമ ഘട്ട വർഷമായി 2014 ആചരിക്കുക

   പശ്ചിമഘട്ടം മുമ്പെങ്ങുമില്ലാത്ത വിധം  ഭീഷണിയിലാണ്.പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ്‌  താപ്തി മുതൽ താമ്രപർണിവരെയുള്ള 30 കോടിയോളം വരുന്ന ജനങ്ങളുടെ നിലനില്പ്പ്.എന്നാൽ ഇതൊക്കെ മറന്ന് ഒരു ചെറിയ ന്യൂനപക്ഷം സ്വാർഥത മുൻനിറുത്തി  പശ്ചിമാഘട്ടത്തിനെതിരായ  പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.ഭരണകൂടത്തിന്റെ മൗനാനുവാദം അവർക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എല്ലാം വോട്ടുബാങ്ക് നിയന്തിക്കുന്ന കാലമാണല്ലോ.എന്തായാലും ശക്തമായ ഇടപെടലുകൾ വേണ്ടിവന്നേക്കാം.പശ്ചിമഘട്ടത്തിനുവേണ്ടിയും വോട്ടുബാങ്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

പശ്ചിമഘട്ട ബോധവല്ക്കരണത്തിനായി 2014 വർഷം പ്രവർത്തിക്കാം.

2014 വർഷത്തെ പശ്ചിമഘട്ട വർഷമായി പ്രഖ്യാപിക്കാം.

30 കോടിയോളം വരുന്ന ജനങ്ങളുടെ നിലനിൽപ്പിനായി പ്രവർത്തിക്കാം .