Pages

Tuesday, 1 January 2013

സ്ത്രീ സങ്കല്പം എല്ലാ മേഖലയിലും അപമാനിക്കപ്പെടുന്നത് സംസ്കാര സമ്പന്നമായ ജനതയ്ക്ക് അപമാനം.

ഭാരതം എന്നും സ്‌ത്രീക്ക്  ബഹുമാന്യത നല്‍കിയിരുന്ന കാലം സ്വപ്നമാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമീപ കാല സംഭവങ്ങള്‍ നല്‍കുന്ന സൂചന അതാണ്‌.സ്‌ത്രീ എന്നതുകൊണ്ട്‌  ഞാന്‍ വളരെ വിപുലമായതലമാണ്  കാണുന്നത്. സ്‌ത്രീ അമ്മയാണ്,ഭാര്യാണ്,പെങ്ങളാണ്,......
നാം നമ്മുടെ സംസ്കാരത്തില്‍ പ്രക്രിതിയെപോലും സ്ത്രീയായി , അമ്മയായിട്ടാണ് കണക്കാകി വരുന്നത്.
ഡല്‍ഹിയില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്  സ്ത്രീ സുരക്ഷയ്ക്ക് എന്തോ ഭീഷണി ഉണ്ടെന്നാണ്.
അതിനു കാരണക്കാരായവര്‍ മാനസിക രോഗം ബാധിച്ചവര്‍ തന്നെ. ....

സ്ത്രീ ഏതായാലും ഭാര്യ ആയാലും,സഹോദരി ആയാലും, ഭൂമീ മാതാവായാലും അപമാനിക്കപ്പെടുന്ന അവസ്ഥ വേദനാകരമാണ്.അത് ചെറുക്കുന്നതിനുള്ള ചുമതല പൊതു സമൂഹം ഏറ്റെടുക്കണം.

അതിനുള്ളതാകണം നമ്മുടെ വിദ്യാഭ്യാസ സംബ്രധായം.
എല്ലാം ഉപഭോഗ വസ്തുവായി കാണുന്ന ഇന്നത്തെ സമീപനം മാറണം.