Pages
Tuesday, 30 July 2013
Friday, 12 July 2013
ഹൈ മാസ്റ്റ് വിളക്കുകളെ നിയന്ത്രിക്കണം
വികസനത്തിന്റെ മുദ്രയായി ഹൈ മാസ്റ്റ് വിളക്കുകൾ വ്യാപകമാവുകയാണ്.കൂടുതൽ വിസ്തൃതിയിൽ ശക്തമായ പ്രകാശം പരത്തുന്ന ഹൈ മാസ്റ്റ് വിളക്കുകൾ വ്യാപകമാവുകയാണ്.അമ്പത് മീറ്റരുവരെ ഉയരമുള്ള കാലുകളിൽ പിടിപ്പിച്ചിട്ടുള്ള ഇത്തരം വിളക്ക് പ്രകാശിക്കുന്നതോടെ ആ പ്രദേശം രാത്രിയെ പകലാക്കുകയാണ് ചെയ്യുന്നത്.
സാധാരണ ഉള്ള പത്തോ ഇരുപതോ വഴിവിലക്കുകൽക്ക് പകരമായി സ്ഥാപിക്കുന്ന ഇത്തരം വിളക്കുകൾ അതിന്റെ പതിന്മടങ് പ്രകാശമാണ് ചൊരിയുന്നത്.ഈ പ്രദേശത്ത് രാത്രി അനുഭവപ്പെടാറില്ല എന്നതാണ് സത്യം.ഇത് രാത്രീഞ്ചരന്മാരായ ജന്തുക്കളുടെയും ചിലതരം സസ്യങ്ങളുടെയും നിലനില്പ്പ് അപകടത്തിലാക്കുന്നു.രാത്രിയുടെ ഇരുളിൽ മാത്രം ഇര തേടുന്നതും ഇണ തേടുന്നതും ആയ അനവധി ജന്തുജാലം ഇതിന്റെ ഭീഷണിയിലാണ്.അതുപോലെ രാത്രി മാത്രം വിരിയുന്നതും പരാഗണം നടക്കുന്നതുമായ സസ്യങ്ങളുടെയും നിലനില്പ്പിനു ഇത് ഭീഷണി സൃഷ്ടിക്കുന്നു.
രാത്രിയെ മാത്രം ആശ്രയിക്കുന്ന ഇത്തരം ജന്തുക്കളും സസ്യങ്ങളും പ്രകൃതിയുടെ ഭാഗമാണ്.അവയുടെ നിലനില്പ്പ് പ്രകൃതിയുടെ നിലനില്പ്പിനു അനിവാര്യവുമാണ്.
പ്രകൃതി സംരക്ഷണ പ്രവര്ത്തനത്തിന്റെ ത്തിന്റെ ഭാഗമായി എങ്കിലും ഹൈ മാസ്റ്റ് വിളക്കുകളെ നിയന്ത്രിക്കണം.അല്ലാത്ത പക്ഷം വലിയ വില ഭാവിയിൽ നൽകേണ്ടിവരും ....
Subscribe to:
Posts (Atom)