Pages
Thursday, 29 August 2013
ഗ്രാമവും പുഴയും പോരാട്ടത്തിലാണ്.
ചാലക്കുടിപ്പുഴയെ മലിനമാക്കുന്നതിനെതിരെ , ജീവന്‍
അപകടപ്പെടാതിരിക്കാന്‍ കാതിക്കുടത്ത് പോരാട്ടം നടന്നുവരുകയാണ്.പുഴയും
മീനും മനുഷ്യനും എല്ലാം മരണം മുന്നില്‍ കാണുന്നതുപോലെ ഒടുക്കത്തെ
പിടച്ചിലിലാണ് .അതെ,സമര പിടച്ചിലില്‍ .....
Tuesday, 6 August 2013
പ്രകൃതി ദുരന്തങ്ങളും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരാഖണ്‍ഡിലും കേരളത്തിലെ ഇടുക്കി, കണ്ണുര്‍ ,കോഴിക്കോട് ഭാഗങ്ങളില്‍ നടന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും നാം പഠിക്കേണ്ടതാണ്
ഹിമാലയം കഴിഞ്ഞാല്‍ ഭാരതത്തിലെ ഏറ്റവും ദുര്‍\ബലമായ മലനിരയാണ് സഹ്യ പര്‍വതം ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടം .തിരുവനന്തപുരത്തുള്ള സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡിസ് -സെസ് തയ്യാറാക്കിയ ദുരന്ത സാധ്യത മാപ്പില്‍ ഇടുക്കി,വയനാട് ,കോഴിക്കോട് ,കോട്ടയം, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗങ്ങളും ചുവന്ന നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
മണ്ണിനു അടിയിലെ മണ്ണ് ഒലിച്ചു പോകുന്നതാണ് ഉരുള്‍പൊട്ടല്‍.ഉരുള്‍പൊട്ടല്‍ ഒഴിവക്കാന്‍പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്താതിരിക്കുക മാത്രമാണ് പോംവഴി.പ്രകൃതിയുടെ സ്വാഭാവിക ഘടനക്ക് മാറ്റം വരുത്തിയതിന്റെ പരിണിതഫലമായിരുന്നു ഉത്തര ഖണ്ടിലും ഇടുക്കിയിലുമെല്ലാം ആവര്‍ത്തിച്ച പ്രകൃതി ദുരന്തങ്ങള്‍.ഇതിനു ഉത്തരവാദി മനുഷ്യന്‍ മാത്രമാണ്.മനുഷ്യന്റെ പ്രകൃതി ചൂഷണത്തിനു മറ്റു ജീവജാലങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്നതാണ് ദു:ഖകരം.
വികസനമെന്ന് മേമ്പൊടിയിട്ട് നാം നടപ്പാകുന്ന പ്രകൃതി വിരുദ്ധമായ പ്രവര്ത്തനങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം.കേരളത്തെ സംബന്ധിച്ചിടത്തോളം ഇടനാടിലെ വികസന മാതൃക അതേപോലെ മലനാടിലും വേണം എന്ന വാശി അവസാനിപ്പിക്കണം .വികസന മാതൃകയായി നാം കാണുന്ന ജെ .സി .ബി. എന്ന യന്ത്രം അറിയപ്പെടുന്നത് "എര്ത്ത് മൂവേര്സ് " എന്നാണു എങ്കിലും തിരിച്ചറിയുക.
ഇവിടെയാണ് ഡോക്ടര്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റീയുടെ റിപോര്ട്ടി ന്റെ പ്രസക്തി.കേവലം താത്കാലിക ലാഭത്തിനുവേണ്ടി ഗാഡ്ഗില്‍ ശുപാര്ശയെ എതിര്‍ക്കുന്നവര്‍ ഇതെല്ലാം സൗകര്യപൂര്‍വം മറക്കുകയാണ്.ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ നിന്നും നാം പാഠം ഉള്‍കൊണ്ട് ഭാവി സുരക്ഷിതമാക്കുവാന്‍ ഉള്ള മനംമാറ്റം ഉണ്ടാകണം.അല്ലാത്തപക്ഷം ഇനിയും ഇത്തരം ദുരന്തങ്ങള്‍ നമ്മെ അലട്ടികൊണ്ടേയിരിക്കും.
അതിനാല്‍ ചിദ്രശക്തികളുടെ നീരാളി പിടുത്തത്തില്‍ നുന്നും മോചിതരായി പ്രകൃതിയോടൊപ്പം ജീവിക്കാന്‍ശീലിക്കുക.....
Subscribe to:
Posts (Atom)