കേരളം കുഴിച്ച് കുഴിച്ച് പാതാളത്തിലേക്കുള്ള യാത്രയിലാണോ ? അതെ എന്നേ നിലവിൽ ഉത്തരം പറയാൻ കഴിയൂ.ഇന്ന് കേരളത്തിൽ ഖനനം അത്രമേൽ വാഴുന്ന കാലമാണ്.
പ്രകൃതി വിഭവങ്ങൾ കുഴിച്ച്ചെടുക്കുന്നതിനെയാണ് സാധാരണ ഖനനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.അങ്ങനെയെങ്കിൽ കേരളത്തിൽ പാറ കൂടാതെ പുഴ മണൽ,കടൽ മണൽ ,കരിമണൽ ,ചെങ്കൽ, കളിമണ്‍ എന്നിവയെല്ലാം ഖനനം ചെയ്യുന്നുണ്ട്.
പ്രകൃതി വിഭവങ്ങൾ മനുഷ്യന് മാത്രം ഉള്ളതല്ല .എല്ലാ ജീവജാലങ്ങൾക്കും അതിന്മേൽ അവകാശം ഉണ്ട് .അപ്പോൾ മനുഷ്യൻ മാത്രം അത് ഖനനം ചെയ്യുന്നത് തെറ്റാണ് .മാത്രവുമല്ല മനുഷ്യരിൽ ഒരു ചെറിയ ആളുകൾ മാത്രം ഈ പ്രകൃതി വിഭവം ചൂഷണം ചെയ്യുന്നത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്നതിന് കാരനമാവുന്നുവെങ്കിലൊ ?
കേരളത്തിൽ ഏകദേശം രണ്ടായിരത്തോളം പാറമടകൾ അനധികൃതമായി പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്.അങ്ങനെയെങ്കിൽ ഒരു പാറമടയിൽ നിന്നും ഒരുദിവസം 50 ടണ്‍ പാറ പൊട്ടിച്ച് മാറ്റുന്നു എന്ന് കണക്കാക്കിയാൽതന്നെ അവസ്ഥ വളരെ ഭീകരമാണ്.
ശുദ്ധ ജലലഭ്യത അന്യമാവുന്ന ഇക്കാലത്തും മണൽ ഖനനം എല്ലാസീമകളും ലംഘിക്കുന്നു എന്നുപറഞ്ഞാൽ മനുഷ്യൻറെ അത്യാർത്തി എവിടെ നിൽക്കുന്നെന്ന് നോക്കൂ..
സുനാമി അടക്കം ചെറുക്കുന്ന കേരള തീരത്തെ കരിമണൽ കള്ളകടത്തായി കൊണ്ടുപോകുന്നത് എവിടെക്കാണ്.കരിമണലിലെ അണുവികിരണ ധാതുക്കൾ ചെന്നെത്തുന്നത് സുരക്ഷിതമായ സ്ഥലത്താണോ?
മധ്യ തിരുവിതാംകൂർ മുതൽ കാസർകോട് വരെയുള്ളയിടങ്ങളിലായി ഏകദേശം നൂറിലധികം അനധികൃത ചെങ്കൽ ഖനന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും കണക്കാക്കുന്നു.അതുപോലെ ആയിരക്കണക്കിന് ഇഷ്ടിക ചൂളകൾ മണ്ണ് കുഴിച്ചെടുക്കുന്നു.കൂടാതെ അന്യം നിന്നുവെങ്കിലും ചെറുതായി കളിമണ്‍ ഖനനവും അങ്ങിങ്ങ് നടക്കുന്നു.
ഇത്തരം ഖനനം നമ്മെ കൊണ്ടുപോകുന്നത്ത് പാതാളത്തിലേക്കാണ് എന്നതാണ് സത്യം.എന്താണ് ഇതിനൊരു പരിഹാരം?
ശക്തമായ നിയമങ്ങൾ,കർശനമാക്കുകതന്നെ.മുഖം നോക്കാതെ നടപടി വേണം.കെട്ടിട നിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.പ്രത്യേകിച്ച് പതിനെട്ടുലക്ഷം വീടുകൾ കേരളത്തിൽ ആൾ താമസമില്ലാതെ അടഞ്ഞുകിടക്കുന്ന അവസ്ഥയിൽ.....
കരുതലോടെ പോയില്ലെങ്കിൽ മലയാളിയുടെ പാതാളത്തിലേക്കുള്ള ദൂരം അതിവിദൂരമല്ല ......