വരുന്നത് വേനൽക്കാലം ...
കഴിഞ്ഞ വർഷം പോലെ വറുതിക്കാലം ആകാൻ വഴിയില്ല,,,,
എങ്കിലും മുൻകരുതൽ നല്ലതായിരിക്കും ,,,,,
ചിലപ്പോൾ വേനൽ നീളാനും സാധ്യത കാണുന്നു .....
വേനൽ എങ്ങിനെ നേരിടണം എന്ന് മലയാളി പഠിക്കുന്നത് വേനലിന് ശേഷം വരുന്ന വർഷകാലത്തിൽ .....
അത് മലയാളിയുടെ മാത്രം മിടുക്ക് ...
പിന്നെ സംഭവിച്ചതും നഷ്ടപെട്ടതും നാം ശരവേഗം മറക്കും....
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വേനലിൽ നമുക്ക് പരിചയമില്ലാത്ത പല രോഗങ്ങൾക്കും ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല ...
കാരണം സീസണൽ അല്ലാത്ത പല രോഗങ്ങളും ഈ അടുത്തകാലത്തായി കേരളത്തിൽ പടർന്നുപിടിച്ചതിന് നാം സാക്ഷിയായതാണ്......
എന്തായാലും അനുഭവങ്ങൾ ഓർമിച്ചുകൊണ്ട് മുന്നേറാം ....