സാമൂഹ്യ
നവ മാധ്യമങ്ങൾ സജീവമായതോടെ ദിനാചരണങ്ങൾ ആഘോഷമാവുന്ന കാലമാണിത് . എന്നാൽ
ശ്രദ്ധയോടെ ഒന്ന് നോക്കിയാൽ പലതും കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന്
ബോധ്യമാവും . എങ്കിലും നവമാധ്യമങ്ങൾ വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നതിലും അത്
പൊതുസമൂഹം ചർച്ചയാക്കുന്ന കാര്യത്തിലും മുന്നിൽ തന്നെയാണ്. ഇത്തവണ ചെടിനടാൻ
തൈ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ എന്നാണ് ലഭ്യമാകുന്ന അന്വേഷണങ്ങളിൽ
നിന്നും മനസ്സിലാവുന്നത് . യഥാർത്ഥത്തിൽ തൈ നടുകയെന്ന ചിന്ത മനസ്സിൽ ജൂൺ 4
ന് ഉണ്ടായാൽ പോരാ....
തൈ വെറുതേ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലാല്ലോ
? അത് അറിയാത്തവർ വെറുതെ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ചിത്രമിടാൻ
വേണ്ടി മാത്രം തൈ അന്വേഷിച്ചിട്ട് കാര്യമില്ല.അവർ സ്വന്തം ചിത്രം
ചർച്ചയാക്കാനുള്ള വേദിയായി ജൂൺ 5 നെ മാറ്റുകയാണ്..
ആ ചിന്താഗതി
മാറുമ്പോളാണ് മലയാളി യഥാർത്ഥ പ്രകൃതി സ്നേഹിയാകുന്നത് . പ്രകൃതി സ്നേഹം ജൂൺ
5 നു മാത്രം കാണിക്കുന്നതിനോടും യോജിക്കാനാവില്ല .. പ്രകൃതി
സ്നേഹംജീവിതചര്യയായി മാറണം .നാം മലയാളികൾ ഭാരത മക്കൾ എന്ന നിലയിൽ പ്രകൃതി
സ്നേഹം ജന്മം കൊണ്ട് സ്വായത്തമാക്കിയവരാണ് .നാം വളർന്നത് ലോകാ സമസ്താ
സുഖിനോ ഭവന്തു എന്ന് കേട്ടാണ്.. വസുദൈവ കുടുംബകം എന്ന വാക്കിൽ
പ്രപഞ്ചത്തിലെ സകലതും നമ്മുടെ കുടുംബാംഗം പോലെയാണ് എന്ന ചിന്ത
അടങ്ങിയിരിക്കുന്നു.
യദാർദ്ഥത്തിൽ നാം എന്നാണോ പടിഞ്ഞാറ് നോക്കി അതാണ് വികസനം എന്ന് ചിന്തിച്ചത് അന്നുമുതലാണ് നാം പ്രകൃതിയിൽ നിന്നും അകന്നത് ..
മലയാളിയെ സംബന്ധിച്ച് എല്ലാം വളരെവേഗം മറക്കുന്നവരാണ് .
വേനൽ മറക്കാൻ ഒരു മഴ മതി..
മഴ മറക്കാൻ ഒരു വരണ്ട കാറ്റ് മതി...
പിന്നിട്ട വഴികൾ അനുഭവിച്ച യാതനകൾ എല്ലാം വേഗം മാറക്കുന്ന മലയാളി അനുഭവങ്ങളിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്നതാണ് വിചിത്രം ...!
എന്നാലും അഹങ്കാരം കുറക്കാൻ മലയാളിക്കാവില്ല ...
നാം വീണ്ടും അഹങ്കാരികൾ ആകാതിരിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ നമ്മെ പ്രാപ്തരാക്കേണ്ടത് ..
അതിനുല്ലതാകണം ഓരോ ദിനാചരണവും...
അതിനായി ആദ്യം നമ്മുടെ മനസ്സിനെ പാകമാക്കാം ...
അതിനുള്ള ചെടി മനസ്സിൽ നടാം ..
പ്രകൃതിയോട് ഇണങ്ങി ജീവിക്കാം ....
ഭൂമിയിലെ നിലവിലെ പച്ചപ്പ് കാത്തു സൂക്ഷിക്കാം ....
അതിനായി നമ്മുടെ മനസ്സിനെ ഹരിതാഭമാക്കാം ...
അതിനുള്ളതാവട്ടെ ഈ ജൂൺ 5