കേരളത്തിലെ സ്‌കൂളുകളിൽ ഹൈ സ്‌കൂൾ തലത്തിൽ നദീ സംരക്ഷണം പാഠ്യവിഷയം ആക്കണം .ഇന്ന് കേരളത്തിലെ നദികൾ മാലിന്യം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാലായി മാറിയിരിക്കുന്നു.ഇതിനു കാരണം നാം നദിയിൽ നിന്നും അകന്നു എന്നതാണ്. നദിയിലെ കുളി മലയാളി അവസാനിപ്പിച്ചു . നദീ തീരങ്ങളിലാണ് ലോകസംസ്കാരങ്ങൾ ഉടലെടുത്തത് എന്നതും നാം മറന്നു.പഠനം എന്നത് കാണാപാഠം പഠിക്കലായി മാറി . മഴക്കാലത്തുമാത്രം വെള്ളം കുത്തിയൊലിച്ചു പോകുന്ന കടലിലേക്കുള്ള വഴിയല്ല നദികൾ എന്നത് പുതുതലമുറ അറിയണം .നദികൾ പ്രകൃതിയുടെ ജീവനാഡികളാണ് .അതിന്റെ തളർച്ച പ്രകൃതിയുടെ മരണത്തിലേക്കുള്ള കാൽവെപ്പുകളാണ് .അതു നമ്മുടെ സമൂഹത്തിന്റെ നാശത്തിന്റെ തുടക്കമാണ്.അതു നമ്മുടെ നാശമാണ്. അതിനാൽ നദീസംരക്ഷണം സമൂഹത്തിന്റെ ധർമമാണ് .
അതിവിടെ പഠനഭാഗം ആകണം
അതിനുള്ള പ്രവർത്തനങ്ങൾ ഈ നദീസംരക്ഷണ വർഷത്തിൽ നടത്തുവാൻ മുഴുവൻ പ്രകൃതിസ്നേഹികളും തയ്യാറാവണം . അതിനുകൂടിയാണ് മാ പ്രിഥ് വി സൊസൈറ്റി ൨൦൧൬ (2016) വർഷം നദീസംരക്ഷണ വർഷം ആയി ആചരിക്കുന്നത് .നദികളുടെ സംരക്ഷണത്തിനുള്ള ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് നാം മുന്നോട്ട് പോകുന്നത് .അതിനുള്ള സഹരണവും സഹായവും എല്ലാവരിലുംനിന്ന് ഉണ്ടാകണം ..