Pages

Sunday, 12 August 2018

മഴയിൽ പൊട്ടിച്ചിതറുന്ന ഭൂമി : കാരണം തേടി ഒരു അന്വേഷണം


2018 ലെ കാലവർഷം ആരും പ്രതീക്ഷിക്കാത്ത തരത്തിൽ കേരളിത്തിൽ തകർക്കുകയാണ്. അതെ അക്ഷരാർത്ഥത്തിൽ തകർക്കുകയാണ്.കഴിഞ്ഞ എഴുപത്തിയഞ്ചുദിവസമായി കേരളം മഴകാരണം പേടിച്ച് വിറങ്ങലിച്ചിരിക്കയാണ്.ഡസൻകണക്കിന് മനുഷ്യജീവനുകൾ ഈമഴയെടുത്തു.ആയിരക്കണക്കിന് കോടിരൂപയുടെ നാശനഷ്ടം സംഭവിച്ചു.ശരിക്കും പറഞ്ഞാൽ മഴയിൽ പൊട്ടിച്ചിതറുകയായിനെ മൂന്നായി തിരിച്ച് കണക്കാക്കുന്ന കേരളത്തിൽ ഈ മൂന്ന് മേഖലകളെയും ഒന്നിച്ച് ഒരുപോലെ ദുരിതത്തിൽ ആക്കുകയായിരുന്നു ഇത്തവണത്തെ കാലവർഷം .വെള്ളം തടഞ്ഞുനിറുത്തിയിരുന്ന മിക്കവാറും എല്ലാ ഡാമുകളും തുറന്നുവിടേണ്ട അവസ്ഥ ഉണ്ടായി. മലനാട് മുഴുവനും ഭൂമി പൊട്ടിച്ചിതറി എന്ന് പറയുന്നതാണ് ശരി. തീർച്ചയായും പരിശോധിക്കണം.എന്താണ് ഇതിന് കാരണം ?



ഇതിലും വലിയ വർഷം ഉണ്ടായിട്ടും ഇതുപോലെ ഉരുൾപൊട്ടൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവിടെയാണ് മലനാട്ടിലെ ക്രഷർയൂണിറ്റുകളും ക്വാറികളും വില്ലൻ ആവുന്നത്.ഇത്തവണ ഉരുൾപൊട്ടിയ സ്ഥലങ്ങൾ പരിശോധിക്കുക.ബഹുഭൂരിഭാഗം സ്ഥലങ്ങളും പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിൽ ക്വാറി പ്രവർത്തിക്കുന്നയിടം ആണെന്ന് കാണാം.ക്വാറികളിൽ അനിയന്ത്രിതമായി അതിശക്തമായ സ്ഫോടനം നടത്തി പാറ പൊട്ടിക്കുമ്പോൾ ഭൂമിയിൽ ഉണ്ടായ വിള്ളലുകൾ ആണ് പ്രധാനമായും ഉരുൾ പൊട്ടലിന് കാരണമായിട്ടുള്ളത്.മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വെള്ളം  സാധാരണനിലയിൽ ഭൂമിയിൽ തങ്ങി ഭൂഗർഭജലം ആയും ഉറവകൾ ആയും പുനർജനിക്കുകയാണ് ചെയ്യുക. സ്ഫോടനം കാരണം ഉണ്ടായ ഭൂമിയിലെ വിള്ളലുകൾ ഒരളവുവരെ വെള്ളം പൊട്ടി ഒഴുകുന്നതിനും അതുവഴി അവിടത്തെ മണ്ണ് കുത്തിയിളകുന്നതിനും കാരണം ആയിട്ടുണ്ടാവണം.അത് ആവണം ഇത്രയും വലിയ ഉരുൾപൊട്ടലായി മാറി നമ്മുടെ മലയാളക്കരയിലെ മലനാടിനെ ഒന്നാകെ തകർത്ത് തരിപ്പണം ആക്കിയത്. ഇത്തവണഉണ്ടായ ഉരുൾപൊട്ടലിന് പ്രധാനകാരണം അനിയന്ത്രിതമായ പാറപൊട്ടിക്കലും കുന്നിടിക്കലും നീർത്തടങ്ങൾ നികത്തിയതും ഉൾപ്പെടെ നാം മനുഷ്യർ ചെയ്തുകൂട്ടിയ പ്രവർത്തികൾ തന്നെയാണ്.അതിൽ നിന്നും ഒഴിഞ്ഞുമാറാൻ നമുക്കാവില്ലതന്നെ !




തീർച്ചയായും ഒരുകാര്യം അടിവരായിട്ടുപറയാം,ഇത്തവണത്തെ ഉരുൾ പൊട്ടലും നാശവും നാം ക്ഷണിച്ച് വരുത്തിയതാണ് .അനിയന്ത്രിതമായി മനുഷ്യൻ ഭൂമിയിൽ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമാണിത് . ഇത് നമുക്ക് പാഠം ആവണം. അത് നമ്മുടെ ജീവിതരീതിയെ മാറ്റണം. പ്രകൃതി സൗഹൃദമായ ഒരു ജീവിതരീതിയിലേക്ക് നമുക്ക് മാറാൻ സാധിക്കണം.

എന്തായാലും മലയാളിയുടെ മനസ്സ് മാറാൻ ഇത്തവണത്തെ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം ആവട്ടെ !



Saturday, 2 June 2018

2018 ജൂൺ 5 പ്രകൃതി സൗഹൃദ ശുചിത്വ വർഷത്തിലെ പരിസ്ഥിതി ദിനം

മാ പൃഥ്‌വി സൊസൈറ്റി 2018  പ്രകൃതി സൗഹൃദ ശുചിത്വ വർഷമായി ആചരിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ് . ഐക്യ രാഷ്ട്ര സഭ ഈ വർഷം പരിസ്ഥിതി ദിന സന്ദേശം ആയി പറയുന്നതും നാം ഉയർത്തിയ അതേ സന്ദേശം തന്നെയാണ് എന്നതിൽ നമുക്കും അഭിമാനിക്കാം.ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്ന മുദ്രാ വാക്യം "" പ്ലാസ്റ്റിക് മാലിന്യങ്ങളെ അടിച്ചമർത്തുക ""    " നമ്മുടെ ഭൂമിയെ രക്ഷിക്കുക " എന്നതാണ്.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വിപത്ത് നാം ഭൂമിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആണ് . തീർത്തും നശിപ്പിക്കാനാവാത്ത മാലിന്യ ശേഖരം ഉയരുന്ന വെല്ലുവിളി ഇനിയും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ അതി വിദൂരമല്ലാതെതന്നെ നമ്മുടെ നാശം നാം കാണേണ്ടിവരും. ഇന്നത്തെ ലോകത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുക പ്രയാസകരമാണെങ്കിലും അതിനുള്ള ചിന്തയെങ്കിലും ഇനി വൈകിക്കൂടാ ... കാരണം പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന വെല്ലുവിളി നമ്മുടെ ഭാവിക്കു നേരെയാണ്.നമ്മുടെ ഭൂമിക്ക് നേരെയാണ്.നമ്മുടെ ഭാവിക്കു നേരെയാണ്. അത് നാം കാണാതിരിക്കരുത് .
അതിനാൽ മരതൈ  നടലും സെൽഫീ എടുക്കലും വേണ്ടാ എന്നല്ല , ഒപ്പം മാലിന്യ നിർമാർജനത്തിനും കൂടി ഈ പരിസ്ഥിതി ദിനം ഉപയോഗിക്കുക എന്നതിലാണ് നാം ശ്രദ്ധ നൽകേണ്ടത് . 
മരതൈ  നട്ട് സെൽഫീ എടുക്കുന്നതുപോലെ മാലിന്യം വാരി നീക്കം ചെയ്ത് സെൽഫീ എത്രപേർ മുന്നോട്ടുവരും എന്നത് കാത്തിരുന്നുകാണാം . അപ്പോഴാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ശരിയായി ആചരിച്ചവരെ തിരിച്ചറിയാനാവുന്നത് .





Ma Prithvi Society
  9446974907  


Sunday, 6 May 2018

വേനൽ മഴ : കേരളത്തിൽ മരത്തൈ നടാൻ അനുയോജ്യം

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വേനൽമഴയിൽ കേരളം അനുഗ്രഹിക്കപ്പെട്ടു.


അതുകൊണ്ടുതന്നെ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ജൂണിനുമുമ്പുതന്നെ മരതൈകളെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു . എന്നാൽ ഇത്തരം വേനൽമഴ മുന്കൂട്ടികാണുന്നതിൽ നാം പരാജയപ്പെട്ടു.

അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങൾ നടത്താൻ ശരിയായവിധം നമുക്ക് സാധിച്ചോ എന്നത് സംശയം ആണ് .

കാരണം മുൻകാല അനുഭവങ്ങളിൽ നിന്നും വേനലിൽ കൂടുതൽ മഴ ലഭിച്ചപ്പോഴൊക്കെ ഇടവപ്പാതി കുറയുകയാണ് ഉണ്ടായിട്ടുള്ളത് .

എന്തായാലും കാത്തിരിക്കാം ...

മരത്തൈ നടൽ ഫേസ് ബുക്കിൽ പോസ്ടിടാനായി മാത്രം കാണുന്ന വലിയൊരു വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല.


ഏവർക്കും ഹരിതവൽക്കരണ ആശംസകൾ !