മാ പൃഥ്‌വി സൊസൈറ്റി 2018 പ്രകൃതി സൗഹൃദ ശുചിത്വ വർഷമായി ആചരിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ് . ഐക്യ രാഷ്ട്ര സഭ ഈ വർഷം പരിസ്ഥിതി ദിന സന്ദേശം ആയി പറയുന്നതും നാം ഉയർത്തിയ അതേ സന്ദേശം തന്നെയാണ് എന്നതിൽ നമുക്കും അഭിമാനിക്കാം.ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്ന മുദ്രാ വാക്യം "" പ്ലാസ്റ്റിക് മാലിന്യങ്ങളെ അടിച്ചമർത്തുക "" " നമ്മുടെ ഭൂമിയെ രക്ഷിക്കുക " എന്നതാണ്.
ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വിപത്ത് നാം ഭൂമിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആണ് . തീർത്തും നശിപ്പിക്കാനാവാത്ത മാലിന്യ ശേഖരം ഉയരുന്ന വെല്ലുവിളി ഇനിയും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ അതി വിദൂരമല്ലാതെതന്നെ നമ്മുടെ നാശം നാം കാണേണ്ടിവരും. ഇന്നത്തെ ലോകത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുക പ്രയാസകരമാണെങ്കിലും അതിനുള്ള ചിന്തയെങ്കിലും ഇനി വൈകിക്കൂടാ ... കാരണം പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന വെല്ലുവിളി നമ്മുടെ ഭാവിക്കു നേരെയാണ്.നമ്മുടെ ഭൂമിക്ക് നേരെയാണ്.നമ്മുടെ ഭാവിക്കു നേരെയാണ്. അത് നാം കാണാതിരിക്കരുത് .
അതിനാൽ മരതൈ നടലും സെൽഫീ എടുക്കലും വേണ്ടാ എന്നല്ല , ഒപ്പം മാലിന്യ നിർമാർജനത്തിനും കൂടി ഈ പരിസ്ഥിതി ദിനം ഉപയോഗിക്കുക എന്നതിലാണ് നാം ശ്രദ്ധ നൽകേണ്ടത് .
മരതൈ നട്ട് സെൽഫീ എടുക്കുന്നതുപോലെ മാലിന്യം വാരി നീക്കം ചെയ്ത് സെൽഫീ എത്രപേർ മുന്നോട്ടുവരും എന്നത് കാത്തിരുന്നുകാണാം . അപ്പോഴാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ശരിയായി ആചരിച്ചവരെ തിരിച്ചറിയാനാവുന്നത് .
Ma Prithvi Society
9446974907