Pages

Friday 1 February 2013

തണ്ണീര്‍ത്തടങ്ങള്‍ നാശത്തിലേക്ക്

 വികസനം എന്ന മേമ്പൊടിയിട്ട് നാം നടത്തുന്ന നികത്തലുകള്‍,കയ്യേറ്റങ്ങള്‍ ,മലിനീകരണം അമിതമായ ജലചൂഷണം ഇതെല്ലാം  തണ്ണീര്‍ത്തടങ്ങളെ നശോന്മുഖമാക്കി.അത് വിവിധ തരം പക്ഷികളുടെയും മത്സ്യങ്ങളുടെയും,സസ്തനികളുടെയും , ഉരഗങ്ങളുടേയും , സസ്യങ്ങളുടെയും, എന്തിനു ജീവനുതന്നെ ഭീഷണിയായി.....

കേരളത്തിൽ നെൽ-വയൽ 1975ൽ 8 ലക്ഷം ഹെക്റ്റർ 

ഉണ്ടായിരുന്നിടത്ത്‌ ഇന്ന് 2 ലക്ഷം ഹെക്റ്റർ ആയി കുറഞ്ഞു. 

തണ്ണീർത്തടങ്ങളുടെ നാശം ജല-ദൗർലഭ്യത്തിനും, ഭക്ഷ്യ 

ഉൽപ്പാദനം കുറയുന്നതിനും പരിസ്ഥിതിയുടെ താളം 

തെറ്റിക്കുന്നതിനും അതു വഴി ജീവന്റെ നിലനിൽപ്പിനു തന്നെ 

ഭീഷണിയാകുന്നതിനും കാരണമായേക്കാം...... 

ആഗോളതലത്തിൽ ഈ നൂറു വർഷത്തിനുള്ളിൽ ഇവ 

പകുതിയായി കുറഞ്ഞിട്ടുണ്ട്‌.

വികസനം എന്നത് കാട് വെട്ടി വയല്‍ നികത്തി തന്നെ വേണോ എന്ന് നാം പുനരാലോചിക്കണം.നമ്മുടെ നിലനില്‍പ്പിനു തണ്ണീര്‍ത്തടങ്ങളുടെ സേവനം മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെട്ടു....
എന്ത് വിലകൊടുത്തും തണ്ണീര്‍ത്തടങ്ങള്‍ നാം സംരക്ഷിക്കണം....


No comments:

Post a Comment