Pages

Tuesday 19 March 2013

അങ്ങാടി കുരുവികളെ സംരക്ഷിക്കുക

മാർച്ച്‌   20 ലോക അങ്ങാടിക്കുരുവി ദിനം 

( March 20 World House Sparrow Day )


House Sparrow എന്ന  അങ്ങാടിക്കുരുവിയുടെ ശാസ്ത്രീയ നാമം Passer domesticus എന്നാണ് . മലയാളത്തിൽ ഇറക്കിളി , നാരായണപക്ഷി ,അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നിങ്ങനെ അറിയപ്പെടുന്ന അങ്ങാടിക്കുരുവിയെ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്നു. കീടങ്ങളെ തിന്നൊടുക്കുന്ന പക്ഷി ആയാതിനാൽ മനുഷ്യന്  ഉപകാരി കൂടിയാണിവ .

എന്നാൽ ഇന്ന് ഇവയുടെ ജീവിതം ഭീഷണിയിലാണ് . മാറിയ കെട്ടിട നിർമാണ ശൈലി ഇവയുടെ വാസം ദുഷ്കരമാക്കി . രാസ കീടനാശിനികളുടെ ഉപയോഗവും Unleaded Petrol കത്തുമ്പോൾ ഉണ്ടാകുന്ന Methel Nitrate ഉം ഇവയുടെ അന്തകരായി . മൊബൈൽ ടവറുകൾ ഇവക്ക് ഭീഷണിയായി . സൂപ്പർ മാർക്കറ്റുകളും അടച്ചിട്ട സംഭരണ ശാലകളും ഇവയുടെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചു .



നഗരങ്ങളിൽ മാത്രം കാണുന്ന പക്ഷി എന്ന പ്രത്യേകതയും അങ്ങാടിക്കുരുവിക്ക് സ്വന്തം .

പരിസ്ഥിതി ശാസ്ത്ര ദർശനം അനുസരിച്ച് ചെറു ജീവികൾക്കാണ്  ഓരോ ജൈവ വ്യവസ്ഥയിലും പ്രാധാന്യം . അവയുടെ നാശം ജീവ ജാലങ്ങളുടെ സമ്പൂർണ്ണ നാശമാണെന്ന് തിരിച്ചറിയുക .

ലോക അങ്ങാടിക്കുരുവി ദിനത്തിൽ ഈ സന്ദേശം ജന മധ്യത്തിൽ എത്തിക്കുക .... 

 

 

1 comment: