Pages

Monday 25 March 2013

ആറന്മുളയിൽ പരാജയപ്പെടരുത്

ആറന്മുളയിലെ നിർദിഷ്ട വിമാനത്താവളത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമ കർമസമിതി നടത്തുന്ന പ്രക്ഷോഭം വിജയിച്ചേ മതിയാകൂ . കാരണം പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന അവസാനത്തെ പ്രക്ഷോഭം ആയിരിക്കണം ആറന്മുളയിലേത് . മറ്റൊരിടത്തും പ്രകൃതി ചൂഷണത്തിന്  മുതിരുന്നവർക്കുള്ള താക്കീതുകൂടിയാകണം ആറന്മുളയിലെ സമരം.


ആധുനിക ശാസ്ത്രം അയ്യായിരം കോടി വർഷം പഴക്കം കണക്കാക്കുന്ന നമ്മുടെ ഭൂമി കഴിഞ്ഞ രണ്ടായിരം വർഷത്തെ മനുഷ്യരുടെ തെറ്റായ നയങ്ങൾ കൊണ്ട് മരണവഴിയിലാണ് . കുന്നുകളും കുളങ്ങളും നദികളും വനങ്ങളും ഉൾപ്പെടെ സകല ജീവജാലങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ് . ഇത്തരം നാശത്തിലേക്ക് നയിക്കുന്ന വികസനമെന്ന പേരിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഭാവി തലമുറയോടുള്ള നീതികേടാണ്‌ . പൈതൃകത്തോടുള്ള അവഹേളനമാണ് . അതിനാൽ വിവേചന ബുദ്ധി ഉണ്ടെന്ന് അവകാശപ്പെടുന്ന നാം ഇത്തരത്തിലുള്ള എല്ലാ അനീതികൾക്കുമെതിരെ പ്രതികരിച്ചേമതിയാകൂ .


പൈതൃകഗ്രാമമായ ആറന്മുളയേയും ആറന്മുളയുടെ മാത്രം സ്വന്തമായ ആറന്മുള കണ്ണാടിയേയും സംരക്ഷിക്കാൻ ഭാരതപ്പുഴക്ക് സംഭവിച്ച മരണം പുണ്യനദിയായ പമ്പാനദിക്കും സംഭവിക്കാതിരിക്കാൻ മധ്യ തിരുവിതാംകൂറിന്റെ വള്ളം കളിയും ഐതീഹ്യങ്ങളും സംസ്കാരവും അന്യം നില്ക്കാതിരിക്കാൻ ആറന്മുളയിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചേ മതിയാകൂ . മറ്റൊരു തരത്തിൽ ചിന്തിച്ചാൽ തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമുള്ള വിമാനത്താവളങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാനും ആറന്മുള വിമാനത്താവളം ഉപേക്ഷിക്കണം .



എല്ലാത്തിലും ഉപരി നാളത്തെ തലമുറയ്ക്ക്  വേണ്ടി ശുദ്ധ വായുവും കുടിവെള്ളവും നിലനിറുത്തുന്നത്തിനുള്ള പോരാട്ടമാണ് ആറന്മുളയിലേത് . ഭാവി സംരക്ഷിക്കാനുള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് . അതിനാൽ വിജയം കൂടിയേ തീരൂ . അതിജീവനത്തിനായുള്ള ഇത്തരം പോരാട്ടങ്ങൾക്ക് ഭാഗഭാക്ക് ആകേണ്ടത് നിലനില്പിന് ആവശ്യമാണ്‌ . അതിനാൽ തന്നാൽ ആവുന്നത് ചെയ്യുക .


പ്രകൃതി മാതാവ് വിജയിക്കട്ടെ  !!!

ഭൂമി മാതാവ് വിജയിക്കട്ടെ  !!!

 

 

 

4 comments:

  1. True.....

    But ...............

    ReplyDelete
  2. Replies
    1. Forward this link to your friends also


      www.maprithvi.blogspot.com

      Delete
  3. Praveen Chandran7 April 2013 at 09:21

    SAVE ARANMULA

    SAVE NATURE & FUTURE.......

    ReplyDelete