Pages

Saturday 7 June 2014

കേരളം സി എഫ് എൽ ഭീഷണിയിലോ ?




കേരള സംസ്ഥാന വൈദ്യുതി ബോർഡ്  വൈദ്യുതി ലാഭിക്കാൻ വിതരണം നടത്തിയ കോടിക്കണക്കിന് സി എഫ് എൽ വിളക്കുകൾ സമൂഹത്തിന്  ഭീഷണിയാകുന്നുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേൾക്കുന്നത്.ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം നല്കിയ ബൾബുകൾ നാടിന് ഭീഷണിയാകുമെന്ന് എങ്ങനെ സാധാരണ പൗരൻ കരുതും.സി എഫ് എൽ ബൾബുകളിൽ നിന്നുള്ള മെർക്കുറി മലിനീകരണം തടയാൻ കഴിയാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാനിട.ശാസ്ത്രീയ പഠനം നടത്താതെ ചെയ്ത നടപടിയും തീരുമാനവും കാരണം ഒരു സമൂഹം മുഴുവനായി അതിന്റെ ദോഷം അനുഭവിക്കാൻ ഇസവരാൻ പാടില്ല.വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ എന്നപേരിൽ പഴയ ബൾബുകൾ തിരിചെടുത്താണ് ബോർഡ് സി എഫ് എല് ബൾബുകൾ വിതരണം നടത്തിയത്.ഈ സാഹചര്യത്തിൽ കേടായ സി എഫ് എൽ ബൾബുകൾ തിരിച്ചെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ചെയ്യേണ്ടതാണ്.



2 comments:

  1. സി എഫ്‌ എൽ അത്ര വലിയ പരിസ്തിതി പ്രശനമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല.ഏതോ വലിയ കമ്പനി എൽ ഏ ഡി ലൈറ്റുമായി വരുന്നുണ്ടായിരിക്കാം.അതിനു മുന്നോടിയായി അവർ പത്രങ്ങളിലൂടെ നടത്തുന്ന പരസ്യ്‌ പ്രചാരണമാ നമ്നൾ കുറേ ദിവസമായി കാണുന്നത്‌

    ReplyDelete
  2. May be ....

    But Pollution is Pollution.....

    ReplyDelete