Pages

Sunday 9 November 2014

കേരളത്തിൽ ചെങ്കണ്ണും പകർച്ചപ്പനിയും വ്യാപകമാകുന്നതിനെ കുറിച്ച് സമഗ്ര പഠനം വേണം

കേരളത്തിൽ ചെങ്കണ്ണും പകർച്ചപ്പനിയും വ്യാപകമാകുന്നതിന്റെ കാരണങ്ങളെകുറിച്ച് സമഗ്ര പഠനം ആവശ്യമാണ്‌.കാരണം സീസണൽ ആയി മാത്രം കണ്ടുവരുന്ന അസുഖങ്ങളായ ചെങ്കണ്ണും പകർച്ചപ്പനിയുംകാലം തെറ്റി പടരുന്നത് കേരളത്തിലെ കാലാവസ്ഥയിൽ വന്ന മാറ്റം കൊണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .അല്ലെങ്കിൽ മലയാളിയുടെ മാറുന്ന ജീവിത സാഹചര്യങ്ങൾ ആയിക്കൂടെന്നുമില്ല കാരണം.
എന്തായാലും ഇത് ഒരു മുന്നറിയിപ്പാണ്.അതുകൊണ്ടുതന്നെ അതിനെ ലാഘവബുദ്ധിയോടെ സമീപിക്കുന്നതും ശരിയല്ല.പരിസരമലിനീകരണം ഉൾപ്പെടെയുള്ള സംഗതികൾ പരിശോധിക്കണം .
തല്ക്കാലത്തേക്ക് മരുന്ന് കഴിച്ച് അസുഖം മാറ്റുന്നത് ഭാവിയോടുള്ള വെല്ലുവിളിയായിരിക്കും .
എന്തായാലും സമഗ്രമായ ഒരു പഠനം ഇത് സംബന്ധിച്ച് ആവശ്യമാണ്‌.

No comments:

Post a Comment