ഇന്ന് നമ്മുടെ നദികൾ വലിയ ഭീഷണിയിലാണ്. അവ നിലനിൽപ്പിനായി കേഴുകയാണ്. പ്രകൃതിയുടെ ജീവനാഡികളായ നദികളുടെ മരണവെപ്രാളം കാണാതിരിക്കുന്നത് മരണം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.
കൈയ്യേറ്റവും മണൽവാരലും കൊണ്ട് മൃതപ്രായമായ നമ്മുടെ നദികൾ മാലിന്യനിക്ഷേപത്തിനുള്ള വീപ്പയായി മാറിക്കഴിഞ്ഞു.
പുഴയിലെ കുളി അന്യമായതോടെ നമ്മുടെ നദീസങ്കൽപ്പവും മാറി എന്നുപറയുന്നതാവും കൂടുതൽ ശരി. ഈ ചിന്തയ്ക്കൊരു മാറ്റം അനിവാര്യമായിരിക്കുന്നു.
നദികൾ നമ്മുടെ പൊതു സ്വത്താണ്.അത് അനർഗളമായി ഒഴുകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് മാനവ ധർമ്മമാണ്. കാരണം കുടിവെള്ളം കിട്ടാക്കനിയാവുന്ന വരുംനാളുകളിൽ നദികൾ നമുക്ക് ജീവൻ നിലനിറുത്താൻ അത്യാവശ്യമായിവരും.
അതിനാൽ പുതിയൊരു നദീചിന്ത അനിവാര്യമായിരിക്കുന്നു ..
അതിനായി പുതിയ വർഷം നമുക്ക് പ്രയോജനപ്പെടുത്താം.
Ma Prithvi Socio and Eco Development Society 2016 നദി സംരക്ഷണ വർഷമായി ആചരിക്കുന്നു.
നമ്മുടെ പ്രകൃതിയെ സ്നേഹിക്കുന്ന മുഴുവന്‍ സജ്ജനങ്ങളുടേയും പിന്തുണ നദീസംരക്ഷണ പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
2014 നെ പശ്ചിമഘട്ട വർഷമായും 2015 നെ വിഷമില്ലാത്ത ഭക്ഷണ വർഷമായും പ്രഖ്യാപിച്ച് നാം നടത്തിയ പ്രചാരണങ്ങൾ പൊതുസമൂഹം നിറഞ്ഞമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അത്തരം പ്രചോദനങ്ങൾ എന്നും നമുക്ക് അഭിമാനകരമായിരുന്നു.
2016 നദി സംരക്ഷണ വർഷവും ഏവർക്കും മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനാൽ നദീ സംരക്ഷണ വർഷം 2016 സംബന്ധിച്ച
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
www.maprithvi.blogspot.com
Email: maprithvi@gmail.com
Ph: 9446974907