Pages

Saturday 25 July 2015

തെരുവ് നായ ഉത്തരവാദി നാം തന്നെ ... പിന്നെ ഭരണകൂടവും ....

കേരളം ഇന്ന് ഏറെ ചർച്ചചെയ്യുന്ന ഒരു വിഷയമാണ് തെരുവ് നായ ശല്യം .

ആരാണ് അതിന്  ഉത്തരവാദി ?
 
പലരും ഈ വിഷയം പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് പറയുമ്പോഴും കാരണം പറയുന്നില്ല......

പരസ്പരമുള്ള വിഴുപ്പലക്കലിനായി മോഹൻലാലിനേയും രഞ്ജിനി ഹരിദാസിനെയും ഒക്കെ ഇതിലേക്ക് വലിച്ചിഴക്കുമ്പൊഴും യാഥാർത്ഥ്യം തിരിച്ചറിയാതെ പോകുന്നു .

രണ്ടുവർഷം മുമ്പുവരെ മാലിന്യസംസ്കരണം ആയിരുന്നു കേരളം ചർച്ച ചെയ്തത് .

വിളപ്പിൽശാലയും ലാലൂരും കിനാലൂരും ഒക്കെ നടന്ന സമരങ്ങൾ നിശബ്ദമായതോടെ മാലിന്യ ചർച്ചയും അവസാനിപ്പിച്ചു മലയാളികൾ.
അതിന്റെ ബാക്കി ചിന്തിച്ചില്ല ..

അവിടെയാണ് തെരുവ് നായ വില്ലൻ വേഷവുമായി വന്നതെന്ന യാഥാർത്ഥ്യം മലയാളി തിരിച്ചറിയാതെ പോയി എന്നതാണ് സത്യം ....

ഒരു പഞ്ചായത്തിലെ അല്ലെങ്കിൽ ഒരു നഗരസഭയിലെ മാലിന്യം ഒരിടത്ത്  വലിച്ചെറിഞ്ഞിരുന്നത്  കാണുന്നിടത്തൊക്കെ വലിച്ചെറിയുന്നതിലേക്ക് എത്തിയത് നാം സൗകര്യപൂർവ്വം മറന്നു.
ഉത്തരവാദപെട്ട ഭരണകൂടം അത് കണ്ടില്ലെന്നു നടിച്ചു....
അവിടെയാണ് തെരുവുനായ വില്ലൻ വേഷവുമായി കേരളം കീഴടക്കിയത് ....


വീണ്ടും നാം രണ്ടു വർഷം പിന്നിലേക്ക് പോകേണ്ടതുണ്ട് ...
മാലിന്യ നിർമാർജനത്തിനായി ....
മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്ന ശീലം മലയാളി അവസാനിപ്പിക്കാത്തിടത്തോളം ഇനിയും തെരുവ് നായകൾ പെരുകും....

അവ ഇനിയും മലയാളിയെ കടിക്കും ...

വെറുതെ ഒച്ച വച്ചിട്ട് കാര്യമില്ല ....

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ മാലിന്യസംസ്കരണത്തിനുള്ള വഴി ആലോചിക്കാതെ തെരുവ് നായയെ പഴിച്ചിട്ട് കാര്യമില്ല ....



No comments:

Post a Comment