Pages
Thursday, 11 February 2016
ഫ്ലക്സ് വിരുദ്ധ രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യം
ഇന്ന് കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഫ്ലക്സ് പ്രളയം ആണ്. ഊട് വഴികൾ മുതൽ ദേശീയ പാതയുടെ വശങ്ങളിലും നടുവിലെ ഡിവൈനറിലും അടക്കം ഫ്ലക്സ് കാണാം. ചിരിക്കുന്ന നേതാക്കൾ ഫ്ലക്സ് ആയി അവതരിച്ചിരിക്കുന്നു. അതിൽ രാഷ്ട്രീയ പക്ഷപാതിത്വം ഇല്ല.ഇടതും വലതും കാവിയും പച്ചയും എല്ലാം ഫ്ലക്സ് വച്ച് മത്സരിക്കുകയാണ്.ഏകദേശം ലഭ്യമായ വിവരപ്രകാരം ചെറുതും വലുതുമായ ഒരു ഡസണിൽ അധികം കേരള യാത്രകൾ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.ശരാ
Wednesday, 3 February 2016
രാഷ്ട്രീയ നേതൃത്വം പാരിസ്ഥിതിക വിവരക്കേടിന് കൂട്ടുനിൽക്കരുത്
കേരളത്തിലെ അവസാനത്തെ പുഴയോരക്കാടുകളാണ്, അതിരപ്പിള്ളി വാഴച്ചാൽ മേഖലയിലുള്ളത്.ചാലക്കുടി പുഴയുടെ തലപ്പത്ത് നിലവിലുള്ള അണക്കെട്ടുകൾക്ക് പുറമേ പുതിയ ഒരു പ്ദധതി കൂടി വരുന്നതോടെ ഈ പുഴയോരക്കാടുകളും വെള്ളച്ചാട്ടം തന്നെയും ഇല്ലാതാകും,
അനന്യമായ ഇത്തരം ആവാസ വ്യവസ്ഥകളെ തകർക്കുന്ന വികസന സങ്കൽപങ്ങളിൽ നിന്നും വ്യതിചലിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും ബ്യൂറോക്രാറ്റുകൾക്കും കഴിയുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരമാണ്.
കാൽ നൂറ്റാണ്ടു മുൻപ് സൈലൻറ് വാലിയിലെ കുന്തിപ്പുഴയിൽ അണകെട്ടാൻ ശ്രമിച്ചപ്പൊഴും, കേരളത്തിലെ കോൺഗ്രസ്സും ഇടതുപക്ഷവും ഒറ്റക്കെട്ടായി അതിനെ അനുകൂലിക്കുകയായിരുന്നുവല്ലോ.. ആശാനും അച്യുതനും പോലുള്ള ചുരുക്കം ചിലർ ഒഴികെ മിക്കവാറും സഖാക്കള്‍ അതിനനുകൂലമായിരുന്നു.ഒടുവിൽ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഇടപെടലാണ് പരിസ്ഥിതിക്ക് അനുകൂലമായത്. അതിനെയും ബൗദ്ധികസാഹിത്യം കൊണ്ട് അനുകൂലമായ മലക്കം മറിയലായിരുന്നു സഖാവ് ഈ എം എസിന്റേതടക്കം...
പ്രകൃതി സ്നേഹികളുടെ എതിർപ്പുകളെ മറികടന്ന് ആ പദ്ധതി അന്ന് വന്നിരുന്നൂവെങ്കിൽ, സൈലൻറ് വാലിയിലെ മഴക്കാടുകളുടെ സുപ്രധാനമായ ഒരു ഭാഗം ഇന്ന് വെള്ളത്തിനടിയിൽ ആകുമായിരുന്നു..
സൈലൻറ് വാലി ചുരത്തുന്ന കുന്തിപ്പുഴയാണ്, ഇന്ന് നിളാ നദിയെ നിലനിർത്തുന്നത് എന്നത് വിസ്മരിക്കാവുന്നതല്ല..
വൻകിട അണക്കെട്ടുകൾക്കെതിരെ സംസാരിക്കുമ്പോൾ, ഇടുക്കി അണക്കെട്ടിൻറെ കാര്യം പറഞ്ഞ് പ്രതിരോധിക്കാനാണ് ചിലരുടെ ശ്രമം..
അവരോട് മുൻകൂറായി പറയട്ടേ..
ഇന്നലത്തെ പോലെ വൻകിട അണക്കെട്ടുകൾ ഇനിയുള്ള കാലത്ത് സാധ്യമല്ല..
കാരണം ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പ്രതിരോധിക്കേണ്ട ഭാരിച്ച ചുമതലയാണ് പുതിയ കാലത്തിനു മുന്നിലുള്ളത്..ഊർജം ആവശ്യമാണ്, ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്,
ഈ പാരിസ്ഥിതിക വിവേകം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു...